I Love U 2 - (Part 6)

  • 11k
  • 4.9k

ബദ്രി ആത്മികയുടെ അടുത്തേയ്ക് വേഗം നടന്നു.. തറവാട്ടിലേയ്ക്ക് വേഗത്തിൽ നടക്കുന്ന ബദ്രിക്കൊപ്പം എത്താൻ ആത്മിക ധാവണി അൽപം പൊക്കിപിടിച്ചു. നടന്നുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിച്ചു. "ഇനി എന്താ പ്ലാൻ..??""ഏഹ്?" നടത്തിനിടെ അവൻ അവൾ പറഞ്ഞത് ശ്രദ്ധിച്ചില്ല.."ഇന്ന് ഇനി എവിടെ നിന്നാണ് അന്വേഷിക്കുന്നേയെന്ന്..??""സെലിനിൽ നിന്നും സ്വാതിയിൽ നിന്നും ചിലത് അറിയാനുണ്ട്..""അപ്പുവേട്ടൻ ഇവരിൽ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാവോ.. ഡയറിയിൽ പ്രണയത്തിന്റെ കവിതാവരികൾ കണ്ടുവെന്ന് ഒക്കെ പറഞ്ഞില്ലേ.. ഇയാൾക്ക് എന്താ തോന്നുന്നേ..""ഉണ്ടാവാം.." ബദ്രി ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു."എന്താ.. ഒരു വല്ലാത്ത ചിരി.." അവൾ സംശയം ചോദിച്ചു."അല്ല.. നിനക്ക് പേടിയുണ്ടല്ലേ..??""എനിക്ക് എന്തിനാ പേടി..?""നിന്റെ മുറച്ചെറുക്കൻ അല്ലേ.. നിനക്ക് കിട്ടില്ലേയെന്ന്..""ഓഹ്.. അതിന് ഞാൻ എന്തിനാ പേടിക്കുന്നേ.. വേറെ ചെക്കൻമാരൊന്നും കിട്ടില്ലേ എനിക്ക്?""നിനക്ക് അവനെ ഇഷ്ടമല്ല അപ്പോൾ?""ഇഷ്ടമായിരുന്നു.. പക്ഷെ എന്റെ ഇഷ്ടത്തെ അപ്പുവേട്ടൻ അവഗണിച്ചിട്ടെയുള്ളൂ.. എന്നെങ്കിലും എന്നെ തിരിച്ച് ഇഷ്ടപ്പെടുമെന്ന് കരുതി ഞാൻ പിന്നെയും പിന്നാലെ നടന്നു.. ഇപ്പോൾ എല്ലാ പ്രതീക്ഷയും അവസാനിച്ചു..""അവൻ ആരോയോ പ്രണയിച്ചിട്ടുണ്ട്.. അത് ആരെന്ന് അറിഞ്ഞിട്ടില്ലല്ലോ..