Oru Krimiyude Jwala

  • 6k
  • 1.8k

സമർപ്പണംഅട്ടപ്പാടിയിൽകൊല്ലപ്പെട്ടമധുവിന്    ഒരു ക്രിമിയുടെ ജ്വാല   ചെറിയാൻ കെ ജോസഫ് PH 9446538009 മരുത് കുറെയേറെ സമയം ചിന്തിച്ചശേഷം പാറക്കെട്ടിൽ പിടച്ചുകയറി . മഴ പെയ്തിരുന്നെങ്കിലും വഴുക്കലില്ല , മഴക്കാലം തുടങ്ങി വരുന്നതല്ലേയുള്ളൂ . പാറ മുകളിൽ അമറിയുടെ വള്ളിയെല്ലാം കരിഞ്ഞിരിക്കുന്നു . അപ്പുറത്തു മണ്ണിൽ ഇപ്പോഴും മൂടു പച്ച പിടിച്ചാവും , കായുണ്ടാവുമോ ? ഇല്ലെങ്കിൽ ഇലയെങ്കിലും കിട്ടിയാൽ മതി . വറ്റൽമുളകും ഉപ്പും ഇട്ടു ഇല തിളപ്പിച്ചു തിന്നാൽ നല്ല രുചിയായിരിക്കും . ഹോ , എന്തൊരു വിശപ്പ് !. മിനിഞ്ഞാന്നു കഞ്ഞി കഴിച്ചതിൽപ്പിന്നെ ഒന്നും കഴിച്ചിട്ടില്ല . യൂസഫിന്റെ കടയിൽ നിന്നെടുത്ത അരി തീർന്നു . മുളകും ഉപ്പും ബാക്കിയുണ്ട് . എന്തൊരു വേനലായിരുന്നു . കാട്ടുക്കിഴങ്ങുകൾ പോലും ഉണങ്ങി കരിഞ്ഞുപ്പോയി .     ' അട്ടപ്പാടിയിലെ ഭൂമിയെല്ലാം നമ്മൾ കാട്ടുനായ്ക്കർക്കുള്ളതാ . പണ്ടു അതിലുള്ളതെല്ലാം നമ്മുക്കു മാത്രമായിരുന്നു .' യൂസഫ് ഉണ്ണാൻ പോയിക്കഴിഞ്ഞു