മീനുവിന്റെ കൊലയാളി ആര് - 6

  • 5.9k
  • 4.1k

ഈ സമയം വാസു ദേവകിയുടെ കുടിലിനു മുന്നിൽ വന്നു നിന്നു... അയാൾ വാതിൽ തള്ളി എന്നാൽ വാതിൽ തുറക്കാൻ സാധിച്ചില്ല.... "അപ്പോ അകത്തു ആരോ ഉണ്ടെന്നു തോന്നുന്നു... "വാസു മനസ്സിൽ വിചാരിച്ചു "ദേവകി... ദേവകിയെ, മീനുവോ.. "വാസു മാറി മാറി വിളിച്ചു... പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടതും മീനു പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു... " ആരോ വിളിക്കുന്നല്ലോ... ആരാണാവോ.. " മീനു വിചാരിച്ചു അവൾ പതിയെ വാതിലിന്റെ അരികിൽ വന്നു... വാതിൽ തുറന്നതും പുറത്ത് നിൽക്കുന്ന വാസുവിനെ കണ്ടു ഞെട്ടി "മോളെ... മീനു മോളു ഇന്ന് സ്കൂളിൽ പോയില്ലേ.." വാസു ചോദിച്ചു കൊണ്ട് വീടിനകത്തു കയറി "ഇല്ല എനിക്ക് തീരെ സുഖമില്ല... ചെറിയൊരു തലവേദന.." മീനു പറഞ്ഞു "ആണോ... എന്നിട്ട് മോളു ഡോക്ടറെ കണ്ടോ, ഗുളിക കഴിച്ചോ.." വാസു പിന്നെയും ചോദിച്ചു "ഇല്ല, അമ്മ ജോലിക്ക് പോയി... ഞാൻ വിക്സ് മാത്രം തേച്ചു കിടന്നു.." " ശോ... ഇവൾക്ക്