മീനുവിന്റെ കൊലയാളി ആര് - 7

  • 7.9k
  • 5.3k

താഴേക്കു നിലം പതിയുന്ന സമയം തന്റെ ജീവൻ ഇനി നിമിഷനേരം കൊണ്ടു തന്റെ ശരീരത്തിൽ നിന്നും അടർന്നു മാറും... ആരാണ് ആരാണ് എന്നെ തള്ളി വിട്ടത് ഇല്ല ഈ ചോദ്യത്തിന് ഉത്തരം അറിയാതെ ഞാൻ ഈ ഭൂമിയിൽ നിന്നും പോകില്ല... മീനു മനസ്സിൽ വിചാരിച്ച സമയം അവൾ താഴെ നിലം പതിച്ചു.... ഉയരം ഉള്ള കെട്ടിടത്തിൽ നിന്നും വീണ മീനു താഴെ വലിയ ശബ്ദത്തോടെ വീണു അവളുടെ പിഞ്ചു ശരീരം നിലത്തു പതിഞ്ഞതും ഒന്ന് ഉയർന്നു പിന്നെ വീണ്ടും താഴെ വീണു.... ഈ സമയം മീനുവിന്റെ പിന്നാലെ ഓടി വന്ന വാസു മീനു മുകളിൽ നിന്നും വീഴുന്നത് കണ്ടതും പേടിയോടെ ഉടനെ തന്നെ അവിടെ നിന്നും താഴേക്കു ഓടി... അത് പോലെ തന്നെ നടന്ന സംഭവം മുഴുവനും പേടിയോടെ സുമേഷ് കാണുകയും അയാൾ ഉടനെ തന്നെ തിരിച്ചു ഓടി വരുകയും ചെയ്തു... അപ്പോഴേക്കും സുമേഷിന്റെ പിന്നാലെ പോകുന്ന ഉല്ലാസ് ദൂരെ നിന്നും