മീനുവിന്റെ കൊലയാളി ആര് - 8

  • 8.1k
  • 5.4k

"ടാ... നമ്മുക്ക് ഇന്ന് അവിടെ ആ മീനു എന്നൊരു കുട്ടി മരിച്ച ആ അപ്പാർട്ട്മെന്റിലേക്കു പോകണം...നി മറന്നോ...." ശരത് രാഹുലിനോട് ചോദിച്ചു "ആ പോകാം സുധിയും നമ്മുടെ കൂടെ വരുന്നു എന്ന്.." "ആണോ ഇപ്പോൾ തന്നെ സമയം ഒൻപത് കഴിഞ്ഞു... അവൻ എവിടെ..എപ്പോൾ വരും എന്നാണ് പറഞ്ഞത് നിന്നോട്..." രാഹുൽ ചോദിച്ചു "ഓ നി ഒന്ന് ക്ഷമിക്കു അവൻ വരും... കുറച്ചു സാധനങ്ങൾ വാങ്ങിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നാണ് ഞാൻ വിളിച്ചപ്പോ അവൻ പറഞ്ഞത്..." ശരത്തും രാഹുലും സുധിക്കു വേണ്ടി കാത്തിരുന്നു... കുറച് സമയത്തിന് ശേഷം സുധി വീട്ടിലേക്കു എത്തി.. "ഹായ്...ടാ എന്നാൽ നമ്മുക്ക് പോയാലോ.."സുധി കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ മുറിയിൽ ഉള്ള ടേബിളിന്റെ മേൽ വെച്ച ശേഷം പറഞ്ഞു "മം.. നി ഇത്ര നേരം എവിടെയായിരുന്നു സുധിയെ..." രാഹുൽ ചോദിച്ചു "ഓ ഒന്നും പറയണ്ട വരുന്ന വഴി ട്ടയർ പഞ്ചറായടോ അതാണ്‌... എന്നിട്ടു പഞ്ചർ ഒട്ടിച്ചിട്ടു ഇങ്ങോട്ട് വരുന്ന സമയം