അഭി കണ്ടെത്തിയ രഹസ്യം - 1

  • 17k
  • 8.1k

അച്ചുതൻ പറമ്പിൽ കിളക്കുന്ന തിരക്കിൽ ആയിരുന്നു... തലയിൽ ഒരു ചുവന്ന തോർത്തും ദേഹത്ത് ഒരു കവി മുണ്ടും ഉടുത്തു അയാൾ തന്റെ തിരക്കിൽ മുങ്ങി.. അപ്പോഴാണ് അത് വഴി ഒരു സൈക്കിൾ ബെൽ ശബ്ദം കേട്ടത്.. തുടർന്ന് ഒരു വിളിയും... "അച്ചു ഏട്ടാ..... " ആരാണ് വിളിക്കുന്നത് എന്ന് അച്ചുതൻ തിരിഞ്ഞു നോക്കി അപ്പോൾ ആണ് പോസ്റ്റ്മാൻ ഷിജു അത് വഴി വരുന്നത് അദ്ദേഹം കണ്ടത്.. തലയിൽ കെട്ടിയ ചുവന്ന തോർത്ത്‌ കൈയിൽ എടുത്തു മുഖം തുടച്ചു ശേഷം ഷിജുവിന്റെ അരികിലേക്ക് നടന്നു... " ഉം... ന്താണ് ഷിജു വല്ല കത്ത് ഉണ്ടോ.. " " ഉണ്ട്‌... മോളുടെ ജോലി ശെരിയായി ജോയിൻ ലെറ്റർ ആണ്... സന്തോഷത്തോടെ ഷിജു പറഞ്ഞു... " അത് കേട്ടതും അച്ചുതൻ സന്തോഷത്തിൽ മതിമറന്നു... ഷിജു ലെറ്റർ അച്ചുതന് നൽകിയ കൂടെ ഒരു പേനയും അച്ചുതൻ അത്‌ വാങ്ങിച്ചു സൈൻ ചെയ്തു കൈപറ്റി... " ചെലവ് ഉണ്ട്‌