സിൽക്ക് ഹൗസ് - 5

  • 11k
  • 6.6k

"ഇവളുടെ കണ്ണിൽ നോക്കുമ്പോ എനിക്കെന്തു പറ്റി...എന്താ ഇവളോട് എനിക്ക് എന്താ... അവൻ മനസ്സിൽ ഓർത്ത് നിന്നു.." ചാരു വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു.. പിറ്റേന്ന് കടയിൽ അക്‌ബർ പർചയ്‌സ് ചെയ്ത തുണികൾ എല്ലാം തന്നെ കടയിൽ വന്നിരുന്നു... അതെല്ലാം കടയുടെ പിന്നിൽ ഉള്ള ഗോഡൗണിലേക്ക് കൊണ്ടു പോകാൻ ചാരുവിനെയും നിഷയെയും അക്‌ബർ വിളിച്ചു...അവർ ഇരുവരും അക്‌ബറിന്റെ മുന്നിൽ എത്തി.. "മോളെ ചാരു ദേ ഈ തുണികൾ എല്ലാം തന്നെ ഇപ്പോൾ വന്നതാണ് ഇതെല്ലാം നമ്മുടെ ഗോഡൗണിൽ അടുക്കി വെയ്ക്കണം... മാത്രമല്ല നാളെ മുതൽ രണ്ടു ദിവസം ഈ തുണികൾക്ക് വിലയിടണം അതൊക്കെ പറഞ്ഞു തരാൻ രണ്ടു ദിവസവും ആസിഫ് കൂടെ ഉണ്ടാകും..."അക്‌ബർ പറഞ്ഞു "ദൈവമേ ആ സാധനമാണോ വരാൻ പോകുന്നത്..."ചാരു മനസ്സിൽ ഓർത്തു "ടാ .. ആസിഫെ..." "ഇക്ക വിളിച്ചോ.."ആസിഫ് അരികിൽ എത്തി ചോദിച്ചു "മം... ദേ ഈ തുണികൾ നമ്മുടെ ഗോഡൗണിൽ പോകട്ടെ... പിന്നെ ഈ തുണികൾക്ക് വിലയിടണം അതൊക്കെ