സിൽക്ക് ഹൗസ് - 8

  • 10.3k
  • 5.6k

ആസിഫ് അവളെ വലിച്ചുകൊണ്ടുപോയത് ഡിസ്പ്ലേ രൂപങ്ങൾ ഇട്ടുവെയ്ക്കുന്ന ഒരു ചെറിയ റൂമിലേക്കാണ്...ആ മുറിയുടെ അടുത്തു എത്തിയതും... "ഇവിടെ ഇവിടെയ്ക്ക് എന്തിനാ ഇതൊരു ഇടുങ്ങിയ മുറിയല്ലേ..." ചാരു ചെറിയ സംശയത്തോടെ ചോദിച്ചു "ഒന്നു മിണ്ടാതെ വാ ചാരു നീ... ഇപ്പോൾ തൽക്കാലം അവരുടെ കണ്ണിൽ നീ പെടരുത് അത്രതന്നെ.. നീ വേഗം വാ..സമയമില്ല..." "നമ്മുക്ക് വേറെ എവിടെയെങ്കിലും..." ചാരു വീണ്ടും ചോദിച്ചു... "നീ വരുന്നുണ്ടോ പെണ്ണെ കളിക്കാൻ നിൽക്കാതെ..." ഒടുവിൽ ചാരു മനസില്ലാ മനസോടെ അതിനകത്തു കയറി... പിന്നാലെ ആസിഫും ഇരുവരും ഒരുമിച്ചു അതിനകത്തു കയറി... ആസിഫ് അവർക്കു മുന്നിൽ ഡിസ്പ്ലേ രൂപങ്ങൾ വെച്ചു എന്നിട്ട് ആസിഫ് അവിടെ താഴെ ഇരുന്നു... എന്നാൽ അപ്പോഴും ചാരു നിൽക്കുകയായിരുന്നു... "ടി നീ ഒന്ന് ഇവിടെ ഇരിക്ക് അവർ എങ്ങാനും വരും.." "എന്നാലും ഇക്ക ഞാൻ കാരണമാണ് മറ്റുള്ളവർക്കും അവരിൽ നിന്നും അടി കിട്ടുന്നത്.... ഈ പ്രേശ്നങ്ങൾ അത്രയും ഞാൻ കാരണമല്ലേ എന്നിട്ടും ഞാൻ ഇങ്ങനെ