സിൽക്ക് ഹൗസ് - 10

  • 8.4k
  • 4.9k

ചാരുവിനും ശ്രീക്കുട്ടി പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നി അവൾ അവളുടെ പ്രണയം മനസ്സിൽ ഒതുക്കാൻ തീരുമാനിച്ചു... കുറച്ചു കഴിഞ്ഞതും വീണ്ടും ആസിഫ് ചാരുവിന്റെ അരികിൽ വന്നു.... അവളെ നോക്കി.. എന്നാൽ ചാരു അവനെ നോക്കിയത് പോലുമില്ല... "ഇവൾക്ക് എന്തു പറ്റി എന്നെ നോക്കുന്നില്ലല്ലോ..."ആസിഫ് മനസ്സിൽ വിചാരിച്ചു... "ആ എല്ലായിപ്പോഴും എന്നെ തന്നെ നോക്കണം എന്നില്ലല്ലോ... ചിലപ്പോ കടയിൽ ആരെങ്കിലും അറിഞ്ഞാലോ എന്ന് കരുതിയാവും..." അവൻ ശ്വാസം മനസ്സിനെ ആശ്വസിപ്പിച്ചു... അങ്ങനെ തന്നെ ദിവസങ്ങൾ കഴിഞ്ഞു ചാരു ആസിഫിനെ നോക്കുകയോ അവനോടു ഒന്ന് മിണ്ടാൻ ശ്രമിക്കുകയോ ചെയ്തില്ല...അങ്ങനെ ആ ദിവസം വന്നു സുബിൻ ചാരുവിനെ കാണും എന്ന് പറഞ്ഞ ദിവസം "ടി ഇന്ന് ഒരു പ്രത്യേകത ഉണ്ട്‌..."ശ്രീക്കുട്ടി പറഞ്ഞു "എന്തു പ്രത്യേകത..." ചാരു സംശയത്തോടെ ചോദിച്ചു "നിനക്ക് ഓർമ്മയില്ലേ..." "നീ കാര്യം പറ കളിക്കാൻ നിൽക്കാതെ..." "ഓ... ഇതിനെക്കൊണ്ട് ഞാൻ തോറ്റു...ഇന്ന് വൈകുനേരമാണ് സുബിൻ നിന്നെ കാണാൻ വരും എന്ന് പറഞ്ഞത്.." "ദൈവമേ