Someone At Sometimes

  • 10.6k
  • 3.4k

ചിലനേരങ്ങളിലെചിലർ    ചെറിയാൻ കെ ജോസഫ് PH NO 9446538009     തല വേദനിക്കുന്നു . ഒരു ചായ കിട്ടിയിരുന്നെങ്കിൽ !. കൊപ്രാ പാണ്ടിയിലെ കണക്കന്റെ പഴകിയ മുറിയിലിരുന്നു മനംമടുത്തു. കറുത്ത് ഇഴകൾ ദ്രവിച്ചുത്തുടങ്ങിയ ചൂരൽക്കെട്ടിയ മരക്കസേര വീണ്ടും മൂളിത്തുടങ്ങി . പൊടിപ്പിടിച്ച ലെഡ്ജറുകൾക്കു മുകളിൽ കംപ്യൂട്ടർ ചിരിക്കുന്നു . ഇന്നു പിടിപ്പതു പണിയുണ്ടായിരുന്നു . മെല്ലെ എണീറ്റു . എവിടെനിന്നോ മുത്തശ്ശൻ പൊട്ടിച്ചിരിക്കുന്നു . പൂപ്പൽ പിടിച്ച പഴകിയ ലെഡ്ജറുകൾക്കിടയിൽ നിന്നാവാം അല്ലെങ്കിൽ വിണ്ടുക്കീറി കുമ്മായം അടർന്ന ചുവരുകൾക്കിടയിലാവാം . ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറേയില്ല . മുറി പൂട്ടി പുറത്തേക്കിറങ്ങി .   പുറത്തു കളത്തിലെ കൊപ്രയെല്ലാം കൂട്ടി കവറിട്ടു മൂടി പണിക്കാർ പോയിക്കഴിഞ്ഞു . മങ്ങിയ ഒരു പോക്കുവെയിൽ മാത്രം അവിടെ ചുറ്റിക്കറങ്ങി മൈതാനത്തേക്കിറങ്ങി കോടതിവളപ്പിൽ കയറി കുറ്റിക്കാട്ടിൽ തളർന്നു വീണു . ഗേറ്റിൽ തന്നെ രാംഗോപാൽ നിൽപ്പുണ്ടായിരുന്നു . " സേട്ടു മുതലാളി ഇന്നു നേരത്തേ