മീനുവിന്റെ കൊലയാളി ആര് - 17

  • 6.9k
  • 4.1k

" മീനു പഠിച്ചത് ഏതു സ്കൂൾ ആണ്..." തിരിഞ്ഞു പോകുന്ന സമയം രാഹുൽ ബാലനോട് ചോദിച്ചു "അത് അടുത്തുള്ള Gps ഗവണ്മെന്റ് സ്കൂൾ ആണ്... ഇവിടെ നിന്നും വലത്തോട്ട് പോയാൽ ഏകദേശം ഒരു കിലോമീറ്റർ.. മീനു മാത്രമല്ല ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ കുട്ടികളും അവിടെ തന്നെയാണ് പഠിച്ചത്..." ബാലൻ പറഞ്ഞു "ശെരി...എന്നാൽ ഞങ്ങൾ അങ്ങോട്ട്‌..."ശരത് പറഞ്ഞു മൂന്നുപേരും തിരിഞ്ഞു നടക്കാൻ തുടങ്ങിയതും " അല്ല എന്തിനാ സ്കൂളിലേക്ക്... "ബാലൻ സംശയത്തോടെ ചോദിച്ചു "അത് പിന്നെ വെറുതെ മീനു സ്കൂളിൽ എങ്ങനെയായിരുന്നു എന്ന് എല്ലാം ഒന്ന് അറിയാൻ... "ശരത് ദീപ ടീച്ചറുടെ പേര് മറച്ചു കൊണ്ട് പറഞ്ഞു... അവർ കൂടുതൽ ഒന്നും സംസാരിക്കാതെ അവിടെ നിന്നും തങ്ങളുടെ ബൈക്കിന്റെ അരികിൽ നിന്നു... " ടാ മീനുവിനെ ക്കുറിച്ച് നമ്മൾ പെട്ടെന്നു കണ്ടെത്തും എന്നും തോന്നിയില്ല..." സുധി പറഞ്ഞു " അത് എന്താ നീ അങ്ങനെ പറഞ്ഞത്..." രാഹുൽ ചോദിച്ചു " അല്ല ഇതിൽ