മീനുവിന്റെ കൊലയാളി ആര് - 19

  • 7.1k
  • 4.3k

" സോറി ഞങ്ങൾക്ക് ഇങ്ങോട്ട് കയറാൻ ടീച്ചറെ കാണാൻ നിങ്ങളുടെ സ്റ്റുഡന്റസ് ആണ് എന്ന് കള്ളം പറയേണ്ടി വന്നു..." രാഹുൽ പറഞ്ഞു "നിങ്ങൾ ആരാണ് കടക്കു പുറത്ത് എന്റെ വീട്ടിൽ നിന്നും സെക്യുരിറ്റി... ദീപ ടീച്ചർ കുറച്ചു ഉറക്കെ വിളിക്കാൻ ആരംഭിച്ചതും.... "ടീച്ചർ പ്ലീസ് ഞങ്ങൾ പത്തുകൊല്ലം മുൻപ് മരിച്ചു പോയ മീനുവിനെ ക്കുറിച്ച് അറിയാൻ വന്നതാണ്..." ശരത് പറഞ്ഞു "എന്താണ് ആരാണ് മീനു അവളെ കുറിച്ചോ..""അതെ... അതെ അവളെ ക്കുറിച്ച്.." "പത്തു കൊല്ലം മുൻപ് മരിച്ചു പോയ അവളെ ക്കുറിച്ച് ഞാൻ എന്ത് പറയാൻ... "ദീപ ടീച്ചർ കോപത്തോടെ പറഞ്ഞു "പ്ലീസ് അറിയുന്ന എന്താണ് എങ്കിലും ഒന്നു പറയു ടീച്ചർ..."പ്ലീസ് അവർ മൂന്ന് പേരും അപേക്ഷിക്കാൻ തുടങ്ങി അപ്പോഴേക്കും അങ്ങോട്ട്‌ സെക്യുരിറ്റി ഓടി എത്തിയിരുന്നു... " ടീച്ചർ എന്താണ് ടീച്ചർ.. " "ഒന്നുമില്ല നിങ്ങൾ പൊയ്ക്കോളൂ അവിടെ ദാ റോസിന്റെ അടുത്തായി ഒരു പാമ്പിനെ കണ്ടത് പോലെ അത് പോയി