മീനുവിന്റെ കൊലയാളി ആര് - 22

  • 6.4k
  • 3.7k

"പറയാം എല്ലാം പറയാം പക്ഷെ എനിക്ക് മീനുവിനെ അറിയാം എന്ന് നിങ്ങള്ക്ക് എങ്ങനെ മനസിലായി എന്ന്..." ഉല്ലാസ് ചോദിച്ചു അത് കേട്ടതും ശരത്തും സുധിയും രാഹുലും പരസപരം ഒന്ന് നോക്കി ശേഷം സുധി അവന്റെ പോക്കറ്റിൽ ഉള്ള ഫോൺ കൈയിൽ എടുത്തു...അതിന്റെ പാസ്സ്‌വേഡ്‌ ടൈപ്പ് ചെയ്ത് ലോക്ക് ഓപ്പൺ ചെയ്തു എന്നിട്ടു അതിൽ അവർ ഷൂട്ട്‌ ചെയ്ത മീനുവിന്റെ വീഡിയോ ഉല്ലാസിനു കാണിക്കുകയും ചെയ്തു.. മീനുവിന്റെ ആത്മാവ് തന്റെ പേര് എഴുതി കാണിച്ചത് കണ്ടതും ഉല്ലാസ് ഞെട്ടി... അയാളുടെ മിഴികൾ നിറയുകയും ചെയതു.. പറയാം ഒന്നും മറച്ചു വെക്കാതെ എല്ലാം പറയാം മീനു എന്റെ പേര് എഴുതാൻ ഉള്ള കാരണം ഞാൻ പറയാം...ഉല്ലാസ് അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു... മുന്നിൽ വലിയ ശബ്ദത്തോടെ അലയടിക്കുന്ന കടൽ തിരമാല നോക്കി നിന്നുകൊണ്ട് അയാൾ പത്തു കൊല്ലം മുൻപ്പുള്ള ആ ജീവിത കാലത്തേക്ക് പതിയെ നടന്നു... അന്നേരം മീനുവിന്റെ മുഖം തെളിഞ്ഞ വെള്ളത്തിൽ കാണുന്നത്