ദൈവത്തിന്റെ വികൃതികൾ

  • 31k
  • 1
  • 8.9k

ആണായിട്ട് ജനിച്ചിട്ട് ശിഖണ്ഡിആയി ജീവിക്കേണ്ടിവന്നവന്റെ കഥ. കഥ തുടങ്ങുന്നത് പാലക്കാട് ഗ്രാമത്തിൽ. ഇത്രയും ഹതഭാഗ്യനായ ഒരാൾ ലോകത്ത് ഉണ്ടാവില്ല. നല്ലതുമാത്രം ചെയ്യുന്നു നല്ലത് മാത്രം ചിന്തിക്കുന്ന അയാൾക്ക് ജീവിതത്തിൽ സന്തോഷം / സുഖം ഒന്നും അറിഞ്ഞിട്ടില്ല. അവനും മറ്റുള്ളവരെ മാതിരി ചെറിയ ചെറിയ ആഗ്രഹങ്ങളായിരുന്നു മനസ്സിൽ. അവൻ പഠിക്കുന്ന കാലം മുതൽ തുടങ്ങിയിട്ട് എപ്പോ 33 വയസ്സ് വരെ ദുരിതങ്ങൾ താങ്ങിയിരുന്നു ജീവിതം. ഒരു ദുരിതം കഴിയുമ്പോഴേക്കും അടുത്ത് ദുരന്തം. ചുരുക്കി പറഞ്ഞാൽ ദുരന്തങ്ങളുടെ ഘോഷയാത്ര അവന്റെ ജീവിതം. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ . കേട്ടവർ നല്ലപോലെ ചിരിക്കും. കഷ്ടപ്പാടും ദുരിതവും മാത്രം പറയുന്ന അവന്റെ ഭാഗ്യമില്ലാത്ത അമ്മ. കോമാളിയായ അച്ഛൻ മറ്റുള്ളവരുടെ മുമ്പിൽ സ്വയം പരിഹാസ കഥാപാത്രം ആവുന്ന അച്ഛൻ. പക്ഷേ അവന്റെ അച്ഛൻ കൂടുതൽ കാലം കോമാളി വേഷം കട്ടേണ്ടി വന്നില്ല. അതിനുമുമ്പ് കിഡ്നി പ്രവർത്തിക്കാത്തത് കൊണ്ട് അച്ഛൻ മരിച്ചുപോയി. അവന്റെ അച്ഛനും അമ്പലവാസിയായിരുന്നു .