മീനുവിന്റെ കൊലയാളി ആര് - 23

  • 6.8k
  • 3.8k

ആ സംഘം പതിയെ അവരുടെ അടുത്തേക്ക് കത്തിയുമായി വന്നു...ഇതേ സമയം ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ സുധിയും ശരത്തും രാഹുലും പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി... അവരുടെ കൈയിലും നെറ്റിയിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.. " നിങ്ങൾ ആരാണ്! നിങ്ങള്ക്ക് ആള് മാറിയതാവും ഞങ്ങളെ ഒന്നും ചെയ്യരുത് പ്ലീസ്... "സുധി തനിക്കു മുന്നിൽ മുഖം മൂടി അണിഞ്ഞു നിൽക്കുന്നവരോടായി പറഞ്ഞു അങ്ങനെ വിടാൻ അല്ല ഈ ക്വാട്ടേഷൻ നിങ്ങളെ കൊല്ലാൻ ആണേ അത് ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും... അതും പറഞ്ഞുകൊണ്ട് അവർ ശരത്തിന്റെയും സുധിയുടെയും രാഹുലിന്റെയും അടുത്തേക്ക് വന്നു കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്താൻ ശ്രെമിച്ചതും പെട്ടെന്നു മുഖം മൂടി അണിഞ്ഞ നാല് പേരിൽ ഒരാൾ തലയിൽ എന്തോ വന്നു വീണത് കൊണ്ട് മുന്നിലേക്ക്‌ തെറിച്ചു...അത് വലിയൊരു തേങ്ങ യായിരുന്നു അത് കണ്ടതും ബാക്കി മൂന്ന് പേരും പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും ഒരു കൂട്ടം ആളുകൾ അവരെ നോക്കി കല്ലും