സിൽക്ക് ഹൗസ് - 14

  • 7.6k
  • 4.3k

ഒരുപാട് നേരം ആലോചിച്ച ശേഷം... ചാരു ആസിഫിന്റെ നമ്പർ ആ ഫോണിൽ സന്തോഷത്തോടെ ടൈപ്പ് ചെയ്തു... റിങ് പോയതും ചെറിയ പേടിയോടെ അവൾ ഫോൺ കട്ട്‌ ചെയുകയും ചെയ്തു.. ഫോണിൽ കണ്ണും നട്ടിരുന്ന ആസിഫിന് ആ മിസ്സ്‌ കാൾ കണ്ടതും അത് ചാരുവാണ് എന്ന് മനസിലായി... ഉടനെ തന്നെ അവൻ ആ നമ്പറിലേക്കു തിരിച്ചു വിളിക്കുകയും ചെയ്തു.. " ചാരു..."ആസിഫ് പറഞ്ഞു "ഹലോ... മം ഞാൻ തന്നെയാ എങ്ങനെ മനസിലായി ഞാൻ ആണ് എന്ന്..."ചാരു ചോദിച്ചു... " അതൊക്കെ അറിയാം..എന്തു ചെയുന്നു.." ആസിഫ് ചോദിച്ചു "ഞാൻ......വെറുതെ... ഇക്കയോട് സംസാരിക്കുന്നു..." "ഓ...തമാശ.. ഹ.. ഹ.." "അയ്യടാ തമാശ പറയാൻ പറ്റിയ ഒരാള്.." "എന്താടി എനിക്ക് കുഴപ്പം.." "കുഴപ്പം മാത്രമേ ഉള്ളു.." "എന്താടി അത്.." "എന്റെ മനസ്സ് എന്നിൽ നിന്നും തട്ടിയെടുത്തില്ലെ..." ഇരുവരും ഓരോന്നും പറഞ്ഞും തങ്ങളുടെ പ്രണയത്തിൽ ഒഴുകി... ഇതേ സമയം മുറിയിൽ ഓരോന്നും ആലോച്ചിരുന്ന സുഹൈറ ഉടനെ തന്നെ അവളുടെ ഉമ്മാക്ക്