പറയാൻ മറന്ന പ്രണയം

  • 26.3k
  • 8k

അയ്യാളും ഞാനും എന്നും കണ്ടിരുന്നു. സംസാരിച്ചിരുന്നു. ഒരുമിച്ച് യാത്ര ചെയ്തിരുന്നു. ഒരുമിച്ചു കളിച്ചു നടന്നിരുന്നു. ബാല്യവും കൗമാരവും പിന്നിട്ടതും ഒരുമിച്ചായിരുന്നു. അതിനിടയിൽ എപ്പോഴോ എന്റെ മനസ്സിൽ അയ്യാളോട് പ്രണയത്തിന്റെ പുൽനാമ്പുകൾ മോട്ടിട്ടു തുടങ്ങിയിരുന്നു. അയ്യാളെ കാണാതെ മിണ്ടാതെ ഒന്നു പുഞ്ചിരിക്കാതെ എന്നിലെ ഒരു ദിവസം പോലും കടന്നുപോയില്ല. "എനിക്കു നിന്നോട് പ്രണയമാണ്" എന്നുപറയാൻ എന്റെ മനസ് വല്ലാതെ കൊതിച്ചു. ഞാൻ അതു പറഞ്ഞാൽ എപ്പോഴും കളിയാക്കുന്ന അയ്യാൾ അതും തമാശ ആയി എടുത്താലോ എന്നു ഞാൻ ഭയന്നു. ഒരുപക്ഷെ ഇപ്പോഴുള്ള ഈ സൗഹൃദം പോലും നിലച്ചാലോ. അതെനിക്ക് മാനസികമായി ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊക്കെയുള്ള ചിന്തകൾ എന്നെ എന്റെ ഇഷ്ടത്തെ മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ പ്രേരിപ്പിച്ചു... എന്റെ പൊട്ടമനസ്സിൽ തോന്നിയ ആ ഇഷ്ടത്തെ ആരുമറിയാതെ എന്നിൽ തന്നെ കുടിയിരുത്തി..  അയ്യാൽപോലും അറിയാതെ ഞാനെന്റെ മനസ്സിൽ  അയ്യാളുമൊത്തുള്ള ജീവിതം വരെ സ്വപ്നം കണ്ടു. വർഷങ്ങൾ ഞങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ പാഞ്ഞു. കാലം എന്നിലും അയ്യാളിലും മാറ്റങ്ങൾ