മീനുവിന്റെ കൊലയാളി ആര് - 31

  • 5.7k
  • 3.2k

അധികം താമസിയാതെ തന്നെ അവർ ഇരുവരും വിസിറ്റിംഗ് കാർഡിൽ ഉള്ള HRN കൺസ്ട്രക്ഷൻ കമ്പനിയുടെ അരികിൽ എത്തി...ബൈക്ക് ഗേറ്റിനു പുറത്ത് ഒരു ഭാഗത്തേക്ക്‌ പാർക്ക് ചെയ്തുകൊണ്ട് ഇരുവരും അകത്തേക്ക് നടന്നു... "ടാ നീ ചെല്ല് ഞാൻ ഇപ്പോൾ വരാം എനിക്ക് ഒന്ന് റെസ്റ്റ്റൂം പോകണം..." ശരത് പറഞ്ഞു "മം... "രാഹുൽ തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു... ശരത് അന്നേരം ആ കമ്പനിയുടെ ഇടതു വശത്തുകൂടി മുന്നോട്ടു നടന്നു...ഇതേ സമയം രാഹുൽ നേരെ റീസെപ്ഷനിൽ പോയി... "പറയു സാർ എന്തുവേണം.." റിസപ്ഷൻ പെൺകുട്ടി രാഹുലിനെ കണ്ടതും ചോദിച്ചു "എനിക്ക് നിങ്ങളുടെ M. D. മിസ്റ്റർ ഹരിഹർജിയെ കാണണം.." "സോറി ഹരിഹർജി അല്ല അദ്ദേഹം ഹരിഹരൻ ആണ്.." "എന്ത്... ഹരിഹരൻ ആണോ ആ എന്തെങ്കിലും ആവട്ടെ നിങ്ങളുടെ M. D എവിടെയാണ് ആളെ ഒന്ന് കാണണം.." രാഹുൽ പറഞ്ഞു "സോറി സാർ അദ്ദേഹം വന്നിട്ടില്ല താങ്കൾ അവിടെ ഇരുന്നോളു വന്നാൽ പറയാം..." "രാഹുൽ തലയാട്ടി