ജീവിതമാകുന്ന ചക്രവ്യൂഹം

  • 9.7k
  • 2.8k

ജീവിതമാകുന്ന ചക്രവ്യൂഹം ഈ കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സങ്കല്പികം മാത്രം. ഇത് തികച്ചും സങ്കല്പികമായ കഥയാണ്. പറയാൻ പോകുന്ന കഥ ഒരു സാധാരണക്കാരന്റെ കഥയാണ്. കഥാപാത്രത്തിന്റെ പേര് സത്യനാരായണൻ (പാലക്കാട് സ്വദേശി വയസ്സ് : 42 വെളുത്ത മെലിഞ്ഞ ശരീരം കുറച്ചു നരച്ച തലമുടി മുഖത്ത് ശാന്ത ഭാവം തളം കെട്ടി നിൽക്കുന്നു).വളരെ മുമ്പ് പാലക്കാട് അഗ്രഹാരത്തിൽ താമസവും . അതിന്റെ അടുത്ത് ചെറിയ ക്ഷേത്രത്തിൽ പൂജാരി ജോലി ചെയ്യുകയായിരുന്നു. എല്ലാവർക്കും അറിയാമല്ലോ ഈ ജോലിക്ക് തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. അതുകൊണ്ട് ജീവിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. സത്യനാരായണൻ ദിവസേന മനമുരുകി പൂജിക്കുന്ന വരദരാജ മൂർത്തിയുടെ അനുഗ്രഹം കിട്ടി എന്ന് വേണം കരുതാൻ. അപ്രതീക്ഷിതമായി സത്യനാരായണന്റെ കോഴിക്കോടുള്ള അടുത്ത ആത്മസുഹൃത്ത് സ്വന്തം സ്റ്റുഡിയോയിൽ ജോലി ശരിയാക്കി കൊടുത്തു. അങ്ങനെ പാലക്കാടിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. അങ്ങനെ ലക്ഷ്യസ്ഥാനം കോഴിക്കോട് ബാലുശ്ശേരിയിൽ എത്തിച്ചേർന്നു.