"നിങ്ങൾക്ക് പേടിയില്ലേ?"നിഷ്ക്കളങ്കമായ കുഞ്ഞു സ്വരം കേട്ട് തിരിഞ്ഞു നോക്കിയ രാക്കി അഴുക്കും കറയും കലർന്ന മുഷിഞ്ഞ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റിക്കൊണ്ട് ഗൗരവത്തിൽ അവളെ നോക്കി... അല്പം മുൻപ് കത്തിയെരിഞ്ഞു തുടങ്ങിക്കാണും അവളുടെ അമ്മ, ഒരു തരം നിർവികാരതയോടെ പന്ത്രണ്ട് വയസ്സുകാരൻ ചേട്ടൻ ചെയ്യുന്നതൊക്കെ സസൂഷ്മം ശ്രദ്ധിച്ചു നിൽക്കുന്നത് കണ്ടിരുന്നു.പത്തു വയസ്സ് പ്രായം ലൂസ്സായ ഫ്രോക്കിനുള്ളിൽ മെലിഞ്ഞുണങ്ങി നിൽക്കുന്നു."ഞാനെന്തിനാ പേടിക്കുന്നെ, നിന്റമ്മ എന്നെ ഒന്നും ചെയ്യില്ല."താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു നിർത്തി..."എന്റമ്മ ആരേം ഒന്നും ചെയ്യില്ല. എപ്പോഴും ഉറങ്ങും ഇടയ്ക്കു എണീറ്റ് കരയും..."ചോദ്യം കേൾക്കും മുൻപേ മറുപടി കരുതിവച്ചപോലെ അവൾ പറഞ്ഞു നിർത്തി, കുഞ്ഞിമുഖം എന്തൊക്കയോ വികാരങ്ങൾ വറ്റിയ കണക്കെ തന്നെ നോക്കിനിൽക്കുന്നത് കണ്ടു."എന്താ നിന്റെ അമ്മേടെ അസുഖം?""അറിയാമ്മേലാ, അച്ഛനെ അറിയൂ... കുറേ നാളായിട്ട് അമ്മ ഞങ്ങളോട് മിണ്ടത്തില്ല, എന്നെ എടുക്കത്തില്ല ഉമ്മ വക്കത്തില്ല, മുടി കെട്ടിത്തരത്തില്ല."അവളെ ശ്രദ്ധിച്ചുകൊണ്ട് കുടിക്കാൻ കൊണ്ടുവന്ന വെള്ളം നിറച്ച കുപ്പി കയ്യിലെടുത്തു.അനുഭവങ്ങൾ വിധിയാക്കിയ ചെറു ജീവിതത്തിൽ ഇനി ആരുമൊരു