മീനുവിന്റെ കൊലയാളി ആര് - 39

  • 5.3k
  • 2.8k

" മാലതി... മോളെ അരുത് പെട്ടെന്നു ഒരു തീരുമാനത്തിൽ എത്തരുത് ഇതു നിങ്ങളുടെ ഭാവിയാണ് നി ഇപ്പോഴത്തെ ദേഷ്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയാൽ അത് നിന്റെ ഭാവിയെ തന്നെ തകർക്കും ...." സരോജിനി മരുമകളോട് വേദനയോടെ പറഞ്ഞു " എന്റെ ഭാവിയല്ല തള്ളേ നിങ്ങളുടെ മകന്റെ ഭാവിയാണ് തകരുക... " മാലതി കോപത്തോടെ പറഞ്ഞു "മോളെ... "സരോജിനി ഒരു നിമിഷം കണ്ണീരോടെ ആലോചിച്ചു നിന്നു... ഇന്നുവരെ മാലതി അമ്മ എന്നലാതെ തന്നെ വിളിച്ചിട്ടില്ല തന്നെ ധിക്കരിച്ചു സംസാരിച്ചിട്ട് പോലും ഇല്ല പക്ഷെ ഇന്ന്... സരോജിനിയുടെ മിഴികൾ നിറഞ്ഞൊഴുകി... ഒന്നും പറയാൻ കഴിയാതെ വേദനയോടെ മാലാതിയുടെ അടുത്തു നിൽപ്പാണ് മാലാതിയുടെ അമ്മ... ഒന്നും പറയാതെ സരോജിനി മുത്താണിയിൽ മുഖം പൊത്തി കരയാൻ തുടങ്ങി അതും മാലാതിയുടെ അമ്മയെ നോക്കികൊണ്ട്‌... " ഇന്ന് വരെ എന്റെ മോൾക്ക്‌ ഞാൻ എങ്ങനെയായിരുന്നോ അല്ലെങ്കിൽ എന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ അവൾ നിങ്ങളെ സ്നേഹിച്ചിരുന്നു നിങ്ങള്ക്ക് നേരെ ഒന്ന്