മീനുവിന്റെ കൊലയാളി ആര് - 40

  • 6.7k
  • 3.7k

പ്രകാശനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കി കൊണ്ട് ആരും പറയുന്നത് ചെവി കൊള്ളാതെ മാലതി അവിടെ നിന്നും യാത്രയായി ... അവളെ ഒന്ന് തടയാൻ പോലും കഴിയാതെ കണ്ണുനീർ പൊഴിക്കാൻ മാത്രമേ പ്രകാശന് കഴിഞ്ഞുള്ളു...തന്റെ മകന്റെ ജീവിതം തകരുന്നത് നോക്കി നിൽക്കാനേ സരോജിനിക്കും അന്നേരം കഴിഞ്ഞുള്ളു.... ഇതേ സമയം ദേവകിയെ അന്വേഷിച്ചു കൊണ്ട് അവളുടെ ഫാമിലി നേരെ കോളേജിൽ എത്തി... "നമ്മുക്ക് മോളുവിന്റെ ക്ലാസ്സിൽ പോകാം അവളുടെ കൂട്ടുകാരികളോട് വല്ലതും ചോദിച്ചാൽ കിട്ടും ഉത്തരം..." ദേവകിയുടെ ചിറ്റപ്പൻ കാർ കോളേജ് ഗേറ്റ് മുറിഞ്ഞു അകത്തു കടക്കുന്ന സമയം പറഞ്ഞു "മം..."എല്ലാവരും ഒന്ന് മൂളി കാർ കോളേജ് മുറ്റത്തുള്ള ഒരു മരത്തണലിൽ നിർത്തിയ ശേഷം എല്ലാവരും അതിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു...അവർ നേരെ ദേവകിയുടെ ക്ലാസ്സ്‌ മുറി ലക്ഷ്യമാക്കി നടന്നു "ദേ ഇതാണ് മോളുവിന്റെ ക്ലാസ്സ്‌..."ബീന ഒരു വിറയലോടെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്നു തന്നെ എല്ലാവരും