കാത്തിരിപ്പ്

  • 29.3k
  • 1
  • 8.4k

         കാത്തിരിപ്പ്   ചെറിയാൻ കെ ജോസഫ് PHONE-9446538009        പുൽക്കൊടിത്തുമ്പിൽ ഇളവെയിലിൽ തിളങ്ങിയ തുഷാര ബിന്ദുവിനു ചുറ്റും തുമ്പി പാറി . അവനതിൽ  മൂക്കുമുട്ടിച്ചു കുടിക്കുമോ  ?. ജ്വാല നോക്കിനിന്നു . വേലിക്കരുകിൽ നിരത്തിൽ കാണുമെന്നല്ലേ അവൻ  പറഞ്ഞത് . ആരേയും കാണുന്നില്ലാലോ . ഇനി വരാതിരിക്കുമോ ?. മലമുകളിൽ നിന്നും വീശിയ കുളിർ കാറ്റിൽ അവന്റെസുഗന്ധം ; തെങ്ങോലകളിൽ കലപില ചിലച്ച കുഞ്ഞിക്കിളികളിൽ അവന്റെ ശബ്‌ദം ; കാറ്റിൽ കൂറ്റൻപുളിമരത്തിൽ നിന്നു ദേഹത്തും മുടിയിഴകളിലും പൊഴിഞ്ഞ  ഇലകളിൽ അവന്റെ തലോടലിന്റെ നിർവൃതി ;              "എടി ജ്വാലേ , എടിയേ " അമ്മ വിളിക്കുന്നു . ഓടി ചെന്നു . "നീയാ പ്രവീണയുടെ അടുത്തുനിന്നു കുറച്ചു ചായപ്പൊടി വാങ്ങി വാ . അച്ഛനു ചായ എടുക്കാൻ നേരത്താഓർത്തത് . ഇന്നലെ മാളിൽ നിന്നു എടുക്കാൻ