La Forte - Episode 1

  • 6.6k
  • 2.7k

സൂര്യാസ്തമയ പ്രകമ്പനങ്ങൾ ༉࿐L͢a͢ F͢o͢r͢t͢e͢༉࿐ഈ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഒരു ബന്ധവുമില്ല.Episode 01️‍-------------------------------------------------️‍ശ്രീകോവിലിൽ മണിയടിച്ചു. നിലവിളക്ക് കത്തുന്ന ശോഭയിൽ ശിവലിംഗം തിളങ്ങി നിൽക്കുകയാണ്. തെച്ചിക്കോട് ശിവക്ഷേത്രം.. നീലകണ്ഠപുരമെന്ന ഗ്രാമത്തെ ലോകം മുഴുവൻ അറിയിക്കുന്ന ഒരു ക്ഷേത്രമാണിത്. മഹാശിവനും പാർവതിയും ഒന്നിക്കുന്ന അപൂർവ ക്ഷേത്രം." അമ്മ എനിക്ക് വിശക്കുന്നു "അടുത്തിരുന്ന് ചെരിപ്പ് കുത്തുന്ന സ്ത്രീയോട് ആ കൊച്ച് പെൺകുട്ടി കണ്ടാൽ ഒരു ഏഴു വയസ്സ് മാത്രം തോന്നിക്കുന്ന ആ പെൺകുട്ടി അവളുടെ വയർ തടവികൊണ്ട് വിഷമത്തോടെ പറഞ്ഞു.എന്നാൽ അവളുടെ വിശപ്പ് അകറ്റുന്നത് എങ്ങനെയെന്ന് ആ സ്ത്രീക്ക് അറിയില്ലെന്ന് തോന്നുന്നു. അവരുടെ മുഖത്തെ ആ നിസ്സഹയാകത അതാണ് വെളിപ്പെടുത്തുന്നത്. രാവിലെയാണേൽ പോലും നല്ല വെയിൽ അനുഭവപെടുന്നുണ്ട്." മോളെ... കുറച്ച് നേരം കൂടി കാത്തിരിക്ക്... ആരെങ്കിലും എന്തെങ്കിലും തരും. കാരണം നമ്മൾ മഹാദേവന്റെ മുന്നിലാണ്. "സ്വയം സമാധാനിക്കാൻ അങ്ങനെ പറയാൻ മാത്രമാണ് ആ അമ്മയ്ക്ക് സാധിച്ചത്. എന്നാൽ അവരുടെ കണ്ണുകളിൽ കണ്ടത് ദുഃഖം നിറഞ്ഞ