അവളുടെ ബാല്യം

  • 18.3k
  • 6.1k

അവൾ..അച്ഛനും അമ്മയ്ക്കും ഒരുപാടു നാളത്തെ പ്രാർത്ഥനകൊടുവിൽ കിട്ടിയ നിധി..കുട്ടികളില്ലാതെ കഴിഞ്ഞ 3 വർഷത്തെ അമ്മയുടെ വേദനകൾ ഒരുപാടു പറഞ്ഞു കേട്ടിട്ടുണ്ട്.. പഴയകാലത്ത് കുട്ടികളില്ലാത്തവരെ ദുശകുനം ആയിട്ടാണ് കൊണ്ടിരുന്നത് നല്ല കാര്യങ്ങൾക്കു അവരെ അടുത്ത് നിർത്താൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു അങ്ങനെ കുറെ അവഗണകൾ അമ്മയും അനുഭവിച്ചു.. എന്തായാലും ഒടുവിൽ അവർക്കു ദൈവം കൊടുത്ത മകൾ ആണ്... അവളെ അവർ പൊന്നുപോലെ നോക്കി... അച്ഛന്റെ പെങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അന്ന് ഒന്നാം പിറന്നാൾ ഒരുപാടുപേരെ വിളിച്ചു ഗംഭീരം ആയി ആഘോഷിച്ച കഥകൾ... അവൾക് 1 വയസു കഴിഞ്ഞപ്പോഴേക്കും അമ്മ വീണ്ടും ഗർഭിണി ആയി... ആ സമയത്ത് അമ്മക്ക് ഒരുപാടു ദുരനുഭവങ്ങൾ അച്ഛന്റെ ഭാഗത്തു നിന്നും മറ്റു കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായി...അവൾക്കു 2 വയസായപ്പോ കുഞ്ഞനുജൻ ഉണ്ടായി... എല്ലാവരും വീണ്ടും സന്തോഷത്തിൽ ആയി... അമ്മയുടെ ഡിലീവെറി നിർത്തുന്ന കാര്യം ഒക്കെ ആലോചിച്ചിരിക്കുമ്പോ അവനൊരു അസുഖം പിടിപെട്ടു കുടലിൽ എന്തോ ഇൻഫെക്ഷൻ ആരുന്നു വയറ്റിന്നു പോകുമ്പോ