സിൽക്ക് ഹൗസ് - 18

  • 4.8k
  • 2.6k

പിറ്റേന്ന് നേരം പുലർന്നതും ചാരു കടയിൽ പോകാൻ തയ്യാറായി.. "മോളെ... "അമ്മ വിളിച്ചു "എന്താ അമ്മേ.." "ദാ ഇത് ചന്തുവിന് കൊടുത്തോളു..." "അപ്പോ അവൻ എവിടെ.." "അവൻ കടയിൽ പോയി... കടയിൽ കുറച്ചു വർക്ക്‌ ഉണ്ട്‌ പോലും സാധനങ്ങൾ ഇറങ്ങിയിട്ടുണ്ട് അതെല്ലാം ഒതുക്കാൻ ഉണ്ടെന്നു പറഞ്ഞു പോയി... രാവിലെ കടയിൽ നിന്നും ചായയും എന്തെങ്കിലും കടിയും കിട്ടും പോലും... ഉച്ചക്കുള്ള ഭക്ഷണം നിന്റെ കൈയിൽ കൊടുത്തു വിടാൻ പറഞ്ഞിട്ട അവൻ പോയത്.." അമ്മ പറഞ്ഞു "ശെരി... ഞാൻ ഉച്ചക്ക് പോയി കൊടുക്കാം... അധികം ദൂരമൊന്നുമില്ല ഒരു പത്തുമിനിറ്റ് നടക്കണം അത്ര തന്നെ.. പറ്റും ച്ചാ രാവിലെ കൊടുക്കാം അല്ലെങ്കിൽ ഉച്ചക്ക് കൊടുക്കാം.." ചാരു പറഞ്ഞു "മം... മോളെ..." അമ്മ വീണ്ടും വിളിച്ചു "ഞാൻ മറന്നിട്ടില്ല ഇന്ന് ശബളം മേടിച്ചു വരാം... അങ്ങനെ ഇക്കയോട് ലോണിന്റെ കാര്യവും സംസാരിക്കാം... അഡ്വാൻസ് കിട്ടുമോ എന്ന് നോക്കട്ടെ..."ചാരു അമ്മയോട് പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു.. പതിവ്