സുഹൈറയുമായുള്ള ആസിഫിന്റെ മത്സരം അന്ന് മുതൽ തുടക്കം കുറിച്ചു എങ്കിലും സുഹൈറക്ക് ഒരു വഴിയും ഒരു പ്ലാനും കിട്ടിയിരുന്നില്ല അവരുടെ പ്രണയം നശിപ്പിക്കാൻ... അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ചാരുവിന്റെയും ആസിഫിന്റെയും പ്രണയം കൂടുതൽ കൂടുതലൽ ബലമുള്ളതായി അവരെ പിരിക്കാൻ പറ്റില്ല എന്നെ രീതിയിലും... എന്തു ചെയ്യണം എന്നറിയാതെ സുഹൈറ ദിനങ്ങൾ തള്ളി നീക്കി... അങ്ങനെ ഒരു ദിവസം അന്നും പതിവ് പോലെ സുഹൈറ രാവിലെ എഴുന്നേറ്റു... നേരെ അടുക്കളയിൽ പോയി "ഗുഡ് മോർണിംഗ് ഉമ്മ... "സുഹൈറ ആയിഷയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു "മോർണിംഗ്.." ആയിഷ തിരിച്ചും പുഞ്ചിരിയോടെ പറഞ്ഞു "ഉമ്മാക്ക് ജാതിയിലും മതത്തിലും വിശ്വാസം ഉണ്ടോ.." "എന്താ ഇജ്ജ് പെട്ടന്നു അങ്ങനെ ചോദിക്കാൻ...." "അതൊക്കെ ഉണ്ട് ഉമ്മ പറ.." "അങ്ങനെ ചോദിച്ചാൽ ന്റെ മതത്തോട് എനിക്ക് കൂടുതൽ കടപ്പാട് ഉണ്ട് കാരണം ഞമ്മള് ജനിച്ചത് ഈ മതത്തിൽ ആയതുകൊണ്ടാകും ഒരുപക്ഷെ ഞാൻ ഹിന്ദുവാണ് എങ്കിൽ ഹിന്ദു, ക്രിസ്ത്യൻ ആണ് എങ്കിൽ ക്രിസ്ത്യൻ