അഹം ബ്രമ്മസ്മി

  • 6.7k
  • 1.9k

അഹംബ്രഹ്മാസ്മി  ചെറിയാൻകെജോസഫ്    ഇവൻ ഏതാ ? ഈ കിഴവൻ ? . കാലു മടക്കി എന്റെ വയറിൽ കുത്തി എന്റെ കിടക്കയിൽ ചെരിഞ്ഞു കിടന്നു എത്ര ശാന്തമായാണിപ്പോൾ ഉറങ്ങുന്നത് . അയാളുടെ കൂർക്കംവലി പുറത്തേക്കു തള്ളിയ ചീഞ്ഞ നാറ്റം എന്റെ അവശേഷിച്ച ഉറക്കവും വടിച്ചു നീക്കി . രാത്രി മുഴുവൻ അയാൾ എന്തൊരു ബഹളമായിരുന്നു . രമ്യയുടെ മോൾക്ക് തൊട്ടിലാടാൻ കെട്ടിയിരുന്ന കയറിൽ പിടിച്ചു കയറി മച്ചിന്റെ പലകയിൽ താളമിട്ടു . മച്ചിന്റെ വിടവുകളിലൂടെ വഴുതി വീണ നിലാവിന്റെ തുണ്ടുകൾ പല്ലില്ലാത്ത മോണയിലാക്കി വെകിടൻ ചിരിയോടെ തലയിളക്കി . മച്ചിന്റെ തട്ടിലൂടെ ഇഴഞ്ഞു നാവു നീട്ടി പല്ലികളെയും എട്ടുകാലികളെയും പിടിച്ചു അലറിക്കൂവി . ഒരു പോള കണ്ണടക്കാൻ കഴിഞ്ഞതേയില്ല .     അച്ഛച്ചോ , അച്ഛച്ചോ ,കട്ടൻ കുടിക്കാം " മുറിയിൽ കടന്നുവന്ന രമ്യ ഗ്ലാസ് ചുണ്ടോടു ചേർത്തു . തല പുറകോട്ടു വലിച്ചു പറഞ്ഞു . " നീയാദ്യം