അവളുടെ സ്വപ്നം

  • 28.3k
  • 8k

അവൾ എന്നാണ് സ്വപ്നം കാണാൻ തുടങ്ങിയത്..അവളുടെ സ്വപ്നം ഒരിക്കലും ഉറക്കത്തിലുള്ളതല്ല...ഉറങ്ങുമ്പോൾ കാണുന്ന സ്വപ്‌നങ്ങൾ ജീവിതവും ആയി വെല്യ ബന്ധമൊന്നും ഉണ്ടാവില്ല.. ചിലപ്പോ തമ്മിൽ തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത കൊച്ചു കൊച്ചു രംഗങ്ങളാവും.. അല്ലെങ്കിൽ മറ്റു വല്ലവരുടെയും ജീവിതത്തിൽ നടക്കുന്നത്കാ പോലെയാവും കാണുക... ഉണർന്നിരിക്കുമ്പോഴു സ്വപ്നം കാണാറുണ്ട്.. നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്... അതില്ന നേടിയെടുക്കാൻ അത്രമേൽ പരിശ്രമിച്ചിട്ടുണ്ടാവും... ചിലർ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു നേടിയെടുക്കും.. അവരുടെ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കും.. മറ്റു ചിലർക്ക് കഴിയുമായിരുന്നിട്ടും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വിരലുകൾക്കിടയിലൂടെ ഊർന്നുപോയിട്ടുണ്ടാവും .. ആ തോൽ‌വിയിൽ വേദനിച്ചു മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ അവർ സ്വപ്നങ്ങളെ കുഴിച്ചു മൂടും... അതിന്റെ ഓർമ്മകൾ മനസ്സിൽ നിന്നു മായ്ക്കാൻ ശ്രമിക്കും.. കൊതിച്ചതല്ലെങ്കിലും നമ്മുടെ കൈയിൽ ഉള്ളതെന്താണോ അതിൽ ജീവിക്കും.... ഇടയിൽ ആ വിരലുകൾ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ ഒന്നു കുട്ടിപിടിച്ചിരുന്നെങ്കിൽ അതിന്നും കൈയിൽ ഭദ്രമായിരുന്നേനെ എന്നോർത്തു സ്വയം പഴിക്കും ...അത് കൈവിട്ടുകളഞ്ഞ നിമിഷം വീണ്ടും വീണ്ടും