മീനുവിന്റെ കൊലയാളി ആര് - 53

  • 6.4k
  • 2.1k

തന്നെ നോക്കുന്ന സുധിയേയും രാഹുലിനെയും ശരത്തും നോക്കി...ഒന്നും! ഒന്നും പറയരുത് എന്ന രീതിയിൽ അവരെ നോക്കി അവൻ തലയാട്ടി ..."ആ കുട്ടി നിങ്ങള്ക്ക് ജനിച്ച ആ കുട്ടി ഏതു തീയതിയിലാണ് ഗോകുലം ആശ്രമത്തിൽ എത്തിയത് എന്ന് അറിയുമോ..." സുധി ചോദിച്ചു "അറിയാം 11.03.1995... അന്നാണ് ഞാൻ എന്റെ മകനെ പ്രസവിച്ചതും അവൻ എന്നെ വിട്ടു പിരിഞ്ഞതും... "ദേവകി കണ്ണീരോടെ പറഞ്ഞു"എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്.." നിശബ്ദയായി നിന്ന ദേവകിയോട് രാഹുൽ ചോദിച്ചു ദേവകി അവനെ സംശയത്തോടെ നോക്കും പോലെ എല്ലാവരും രാഹുലിനെ നോക്കി... രാഹുൽ സത്യം പറയുമോ എന്ന ഭയവും ശരത്തിനു തോന്നി..." എന്താണ്... എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്.. " ശരത് ചെറിയ വിറയലോടെ ചോദിച്ചു " അല്ല നിങ്ങൾ ഈ പറയുന്ന കഥയിൽ മീനു കുട്ടിയല്ലേ... അവൾ നിങ്ങള്ക്ക് ഒരു തെറ്റും ദ്രോഹവും ചെയ്തിട്ടില്ല നിങ്ങളെ ദ്രോഹിച്ച പ്രകാശനും പോയി പിന്നെ ആളുടെ അമ്മ അവരും മരിച്ചു എങ്കിൽ