അവളുടെ മനസ്സ്

  • 25.7k
  • 7.7k

അവളുടെ മനസ് ആരാണ് കണ്ടിട്ടുള്ളത്.. അതറിയാവുന്നത് അവൾക് മാത്രം..ഓര്മവച്ച കാലം മുതൽ അവളെ അടുത്തറിയാവുന്ന അച്ഛനോ അമ്മക്കോ ഇതുവരെ അവളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞിട്ടുണ്ടോ.. ഇല്ല എന്ന് പറയുന്നതാവും ശരി.. അവർക്ക് അവളുടെ മനസിന്റെ ഒരംശം പോലും അറിയില്ല.. അവളുടെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ,ആഗ്രഹങ്ങൾ, മോഹങ്ങൾ, സന്തോഷങ്ങൾ അങ്ങനെ ഒന്നും അവർക്കറിയില്ല...അവരെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾ ചെയ്യുന്ന കാര്യങ്ങളൊക്കെയാണ് അവളുടെ ഇഷ്ടങ്ങൾ എന്നാവും അവർ കരുതുക... അവരുടെ മനസ്സിൽ അവൾ എങ്ങനെ ആവണമെന്നാണോ അവർ ആഗ്രഹിച്ചത് അതുപോലെ അവൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു... ഇന്നുവരെ എന്താണ് മോൾക്കിഷ്ടം എന്ന് ചോദിച്ചിട്ടില്ല... പാവയ്ക്കാ പോലെ ചില ഭക്ഷണസാധനങ്ങൾ അവൾക്കിഷ്ടമല്ല.. അവൾക്അ പാട്ടു കേൾക്കാൻ ഇഷ്ടമാണ്, അവൾ കുറച്ചൊന്നോതുങ്ങി ജീവിക്കുന്നു.. അവൾക് മേക്കപ്പ് ഇഷ്ടമല്ല.. ആരോടും അധികം സംസാരിക്കാറില്ല പിന്നെ അച്ഛന്റേം അമ്മയുടെയും കുറെ ഇഷ്ടങ്ങൾ അവളുടെയും ഇഷ്ടങ്ങൾ ആണ് ഇങ്ങനെയൊക്കെയാവും അവരുടെ മനസിലെ അവൾ.. എന്നാൽ അവൾക് പറ്റൂ പഠിക്കാനിഷ്ടമായിരുന്നു, ഡാൻസ് പഠിക്കാൻ