WHITE PAPERS

  • 7.7k
  • 2.1k

  SCENE 1 DAY/EXT STREET CAFE വളരെ പ്രസന്നത തോന്നിക്കുന്ന ഒരു  പകൽ. വളരെ ഭംഗിയിൽ interior ഒക്കെ  ചെയ്തിട്ടുള്ള കുറച്ചു പ്രീമിയം ലുക്കുള്ള  ഒരു കഫെയുടെ പുറംകാഴ്ച. പുറത്തു  നിന്നും വാതിൽ തുറന്നു അകത്തേയ്ക്ക്  കയറുന്ന ഒരാളുടെ പിന്നാലെ  അകത്തേയ്ക്ക് കടന്നു ചെല്ലുന്ന ക്യാമറയും.  മുന്നിൽ നടക്കുന്ന ആൾ ഒരു നിമിഷം  ചുറ്റും നോക്കിയ ശേഷം ഒഴിഞ്ഞ ഒരു  ടേബിളിന്റെ നേർക്ക് നടക്കുന്നു. അയാളുടെ  masking മാറിയ ശേഷം വെളിപ്പെടുന്ന  സീമാ ശ്രീനിവാസിൻറെ കാഴ്ച. അവൾ ഒരു  ടേബിളിൽ തനിയെ ഇരിയ്ക്കുകയാണ്.  വളരെ പ്രസന്നത നിറഞ്ഞ മുഖം, വളരെ  ലളിതവും എന്നാൽ graceful ആയതുമായ  വേഷം. കയ്യിലിരിയ്ക്കുന്ന പേനയിൽ  ചെറുതായി കടിച്ചു കൊണ്ട് വളരെ  താൽപ്പര്യത്തോടെ കയ്യിലെ ഇംഗ്ലീഷ്  നോവൽ വായിക്കുന്ന തിരക്കിലാണ്  കക്ഷി. വായനയിൽ നിന്നും ചിന്തയോടെ  ഉണർന്ന ശേഷം നിശ്വാസത്തോടെ  അവൾ നിവർന്നിരിയ്ക്കുന്നു. പുസ്തകം  മേശപ്പുറത്തേയ്ക്ക് വച്ച ശേഷം നനുത്ത  പുഞ്ചിരിയോടെ അവൾ മേശപ്പുറത്തേയ്ക്ക്  നോക്കുന്നു.