അവളുടെ സിന്ദൂരം - 14

  • 6.6k
  • 1.8k

അന്ന് അഡ്മിറ്റ്‌ ചെയ്തെങ്കിലും വെക്യ പ്രോഗ്രസ്സ് ഇല്ലാതിരുന്നതുകൊണ്ട് റൂമിലേക്കു മാറ്റി.. അച്ഛനും അമ്മയും പുള്ളിയുടെ അമ്മയും മോളും അനിയത്തിമാരും ഒക്കെ വന്നിരുന്നു.. അമ്മയും മൂത്ത അനിയത്തിയും ഒഴിച്ച് ബാക്കിയല്ലവരും വീട്ടിലേക്ക് തിരിച്ചു പോയി.. മോളെ അവളുടെ കൂടെ തന്നെ നിർത്തി.. അവളുറങ്ങാൻ നേരം അവളെ തിരക്കും.. അന്ന് മോളെ ഉറക്കികൊണ്ടിരുന്നപ്പോ ആരോ റൂമിന്റെ ഡോറിൽ മുട്ടി... അയാളുടെ ചേച്ചിയും ഭർത്താവും ആയിരുന്നു.. അവർ ചിക്കൻ ഫ്രൈ ചെമ്മീൻ ഉലർത്തിയത് ചോറ് ഒക്കെയായിട്ടു വന്നതാണ്.. ഡെലീവെറി കഴിഞ്ഞാൽ പിന്നെ അവൾക് വെജ് മാത്രം അല്ലെ കഴിക്കാൻ പറ്റുള്ളൂ അതുകൊണ്ടു വന്നതാ എന്നൊക്കെ പറഞ്ഞു.. ആദ്യത്തെ ഡെലീവെറി സമയം അവളോർത്തു.. അന്നവളോട് ചെയ്ത തെറ്റുകൾക്കുള്ള പ്രയാശ്ചിത്തം പോലെ ആയിരുന്നു അവരുടെ പെരുമാറ്റം... അത്ര സ്നേഹത്തോടെയാണ് അവൾക് വേണ്ടി അവർ അതൊക്ക ഉണ്ടാക്കി കൊണ്ടുവന്നത്... എന്തോ അവളുടെ കണ്ണ് നിറഞ്ഞു.. സ്നേഹത്തിനു നിർവ മുഖം തിരിക്കാൻ അവൾക്കാവില്ല.. അതുകൊണ്ടുതന്നെ അവർ ചെയ്തതൊക്കെ അവളുടെ മാനസിക നിന്നു