തനിച്ചായവൾ

  • 20.2k
  • 5.8k

അവൾ തനിച്ചായി... ചുറ്റിനും എല്ലാവരും ഉണ്ടായിട്ടും തനിച്ചിരുന്നു സ്വയം ഉരുകിതീരാൻ വിധിക്കപ്പെട്ടവൾ.. എല്ലാവരെയും സ്വന്തമെന്നു കരുതി സ്നേഹിച്ചവൾ. ആർക്കുവേണ്ടിയും എന്തും ചെയ്തുകൊടുക്കാൻ മടിയില്ലാത്തവൾ... ഒരാളുടെ സങ്കടം അറിഞ്ഞാൽ അത് പരിഹരിക്കാൻ അവളാൽ ആകും വിധം ശ്രമിക്കുന്നവൾ. അവർ ഇനി എത്ര ദ്രോഹം ചെയ്തവരാണെങ്കിലും ശരി അവരുടെ സ്ഥാനത്തു തനായിരുന്നെങ്കിൽ എന്ന്വേ ചിന്തിച്ചു പ്രവർത്തിക്കുന്നവൾ..മറ്റുള്ളവരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവൾ.. അങ്ങനെയുള്ളവളെ മനസിലാക്കുന്ന ഒരാൾ പോലും ഈ ഭൂമിയിൽ ഇല്ല എന്നറിയുന്ന നിമിഷം തനിച്ചായിപ്പോയി എന്ന സത്യം ഉൾകൊള്ളാനാവാതെ തേങ്ങി തേങ്ങി കരഞ്ഞവൾ ... ഒരു തീച്ചു്ളയിൽ വെന്തുരുകുന്നത് പോലെ തോന്നും അവൾക് .. വേദന ആണെന്ന് പറഞ്ഞു കരയാൻ ഒരാളെ പോലും കാണാൻ കഴിയാത്ത കൂരിരുട്ടിൽ ഒരിറ്റു വെളിച്ചത്തിനു വേണ്ടി ഓടി നടന്നവൾ ... എന്തിനു വേണ്ടിയാണു തന്നെ ഇങ്ങനെ ഒരു ഹൃദയത്തിനുടമയാക്കിയതെന്നു ദൈവത്തിനോട് പരാതിപറഞ്ഞു കരഞ്ഞവൾ.. തന്നെ വഴിയിലൂപേക്ഷിക്കും എന്നറിയാമായിരുന്നിട്ടും വീണ്ടും വീണ്ടുംസ്നേഹിക്കാൻ കഴിയുന്നത് ഇങ്ങനെ ഒരു ഹൃദയം അവൾക്കുള്ളത് കൊണ്ടല്ലേ...