ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 12

  • 4.5k
  • 1
  • 1.7k

രുദ്രൻ പറഞ്ഞത് ശരിയാ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ അവ റാ ച്ചൻ മുതലാളി ഈ എസ് റ്റേ റ്റ് ബംഗ്ലാവിൽ വരാ റൊള്ളു ... അതും ഒഴിച്ചുകൂടാൻ വയ്യാത്ത എന്തെങ്കിലും സുപ്രധാന മായ ആവശ്യം ഉണ്ടെങ്കിൽ മാത്രം... ഇത് അവറാ ച്ചൻ മുതലാളിയല്ല ധ്രുവാ ഇത് ഏതോ ചെകുത്താൻ തന്നെ യാണ്... ഈശ്വരാ ഇനിയിപ്പോ എന്തു ചെയ്യും... രുദ്രന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി... ആരാ പുറത്ത് ... ധ്രുവൻ ഉറക്കെ വിളിച്ചു ചോദിച്ചു... എന്നാൽ അതിന് മറുപടി ഉണ്ടായില്ല...രണ്ടും കൽപ്പിച്ച് ധ്രുവൻ വാതിൽ തുറക്കാൻ തുനിഞ്ഞതും രുദ്രൻ ഓടി യെത്തി ധ്രുവനെ തടഞ്ഞു... അരുത് ധ്രുവാ ഒരിക്കലും വാതിൽ തുറക്കരുത്... അത് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തും... വാ... നമുക്ക് ബെഡ് റൂമിലേക്ക് പോകാം... അവരിരുവരും ബെഡ് റൂമിലേക്ക് നടന്നു... ഈ സമയത്താണ് കറന്റ് വന്നത്... ഓ.. ആശ്വാസമായി ധ്രുവൻ പറഞ്ഞു... അതോടെ കോളിങ് ബെൽ ശബ്ദവും നിലച്ചു...