ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 13

  • 4.1k
  • 1.4k

പക്ഷെ ഇവരുടെ രൂപ ഭാവങ്ങൾ , ക്രൂര സ്വഭാവങ്ങൾ, നമ്മെ ഭയ പെടുത്തുന്നു... എന്തിന് നമ്മുടെ ഉറക്കം പോലും ഇല്ലാതാക്കുന്നു... അങ്ങിനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ താനും രുദ്രനും... ധ്രുവന്റെ ചിന്തകളെ മുറിച്ചുകൊണ്ട് പെട്ടെന്നാണ് അത് സംഭവിച്ചത്... അവരുടെ ബെഡ് റൂമിന്റെ വാതിൽ അതിശക്തമായി ഒന്ന് തുറന്നടഞ്ഞു... ധ്രുവൻ ഞെട്ടിത്തരിച്ചുകൊണ്ട് കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു... മുകളിൽ സീലിംഗ് ഫാൻ അതിശക്തമായി തന്നെ കറങ്ങുന്നുണ്ടെങ്കിലും ഈ സാഹചര്യത്തിൽ ധ്രുവൻ പേടികൊണ്ട് നന്നായി വിയർക്കുകതന്നെ ചെയ്തു... മനസ്സിൽ അവശേഷിച്ച ചെറിയൊരു ധൈര്യം വച്ച് അവൻ ചോദിച്ചു... ആരാ ... ആരാ .. അത് എന്തിനാ വാതിൽ തുറന്നടച്ചത്... എന്നാൽ അതിന് മറുപടി ഉണ്ടായില്ല... എവിടെ നിന്നോ വീണു കിട്ടിയ ധൈര്യം ഉള്ളിൽ സംഭരിച്ചു ധ്രുവൻ വാതിലിന്റെ ബോൾട്ടെടുത്തു... എല്ലായിടത്തും ലൈറ്റ് കത്തി നിൽപ്പുണ്ട് ... ധ്രുവൻ പതിയെ എല്ലായിടത്തും ഒന്നു കണ്ണോടിച്ചു... പ്രത്യേകിച്ച് അവിടെ യൊന്നും കണ്ടെത്തുവാൻ ധ്രുവനായില്ല... എന്തായാലും ടോർച് കയ്യിൽ തന്നെ യിരിക്കട്ടെ