സ്വപ്ന

  • 9.3k
  • 2.8k

ചെമ്മൺപാതയിലൂടെ അതിവേഗം പാഞ്ഞ ചുവന്ന അംബാസഡർ കാർ കല്ലുപാകിയ ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു. ഇരുട്ടിന്റെ രൗദ്രത വർദ്ധിപ്പിച്ച് അമാവാസി കരുത്ത് കാട്ടുകയാണ്. ചുറ്റുപാടും കറുപ്പ് മാത്രം കാണുന്ന രാത്രിയുടെ രണ്ടാംപകുതിയിലെ പ്രകൃതിയോട് സധൈര്യം പോരാടുന്ന ഹെഡ്ലൈറ്റുകളോട് പ്രവീണിന് ബഹുമാനം തോന്നി. സൈഡ് സീറ്റിൽ രാഹുൽ ഉറങ്ങുന്നു. പിൻസീറ്റിൽ മേഴ്സിയും രശ്മിയും ഏതോ സിനിമാനടിമാരുടെ വിശേഷങ്ങളുമായി തർക്കത്തിലാണ്.പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ ഈ കൂട്ടുകാർ റിലാക്സിംഗ് സെലിബ്രേഷന് ഇറങ്ങിയതാണ്. ഇവരുടെ സുഹൃത്തായ മനീഷയുടെ അച്ഛൻ അടുത്തിടെ വാങ്ങിയ ബംഗ്ലാവിൽ മൂന്നോ നാലോ ദിവസങ്ങൾ ചെലവഴിക്കാമെന്നതാണ് പദ്ധതി. കൊളോണിയൽ കാലത്തെ യൂറോ ശൈലിയിലെ നിർമ്മിതിയാണത്. ആന്റിക് ബിൽഡിംഗുകളോട് മനീഷയുടെ അച്ഛന് വലിയ ആഭിമുഖ്യമാണ്. ഇരുമ്പ് ഗ്രില്ലിന്റെ ഭീമാകാരമായ ഗേറ്റ് കടന്ന് അംബാസഡർ പോർച്ചിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.പെട്ടെന്ന് ശക്തമായ കാറ്റടിച്ചു. മരങ്ങൾ ആടിയുലയുന്നു. ഇത്രയും നേരം പൂർണ്ണനിശ്ശബ്ദമായി ഒരില പോലും അനങ്ങാതെ നിന്ന പ്രകൃതിക്ക് എന്തുപറ്റി എന്ന് രശ്മി മനസ്സിലോർത്തു. പോർച്ചിലെത്തിയ കാറിൽനിന്നും പുറത്തിറങ്ങിയ നാൽവർ സംഘം ബാഗുകളുമെടുത്ത്