ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 21

  • 4.7k
  • 1
  • 1.2k

മറ്റൊരു നടുക്കുന്ന സത്യം കൂടിയുണ്ട്... ഇവിടെ മരണം സംഭവിക്കുന്നവർക്കൊന്നുംതന്നെ തലച്ചോറും ഹൃദയവും ഉണ്ടായിരിക്കില്ല... അധികാരികൾ എത്ര അന്വേഷിച്ചിട്ടും ഇതുവരെ അതിനുത്തരം കണ്ടെത്താനോ ഇതിന്റെ പിന്നിലെ ശക്തിയെ തിരിച്ചറിയുവാനോ സാധി ച്ചിട്ടില്ല എന്നതാണ് ഏറ്റവും പരിതാപകരമായ സത്യം... സുജിത്തിന്റെയും ഹർഷയുടെയും ബോഡി പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ ഡോക്ടർ ഹേമയും ഞെട്ടി തരിച്ചു നിന്ന നിമിഷങ്ങൾ ആയിരുന്നത്... ഹനുമാൻ കുന്നിൽ നിരവധി മരണങ്ങൾ ഇതിനു മുൻപും നടന്നിട്ടുണ്ടെങ്കിലും ആദ്യ മായാണ് ഡോക്ടർ ഹേമ അവിടുന്നുള്ള രണ്ട് ബോഡികൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത്... ഡോക്ടർ ഹേമ ഇവിടെ ജോയിൻ ചെയ്തിട്ട് ഒരു മാസം തികയുന്നതേയുള്ളു... അവർക്ക് ശരിക്കും പറഞ്ഞാൽ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനായില്ല... അവരുടെ മൃത ശരീരങ്ങളിൽ കടുത്ത നീല നിറം വ്യാ പി ച്ചിരുന്നു... എന്നാൽ നോക്കി നോക്കി നിൽക്കേ ആ നീല നിറം പതിയെ പതിയെ മാഞ്ഞു പോകാൻ തുടങ്ങി... ഇതും ഡോക്ടർ ഹേമയെ തീർത്തും അമ്പര പ്പെടുത്തുക തന്നെ