മഴവില്ലു പോലെ മായുന്നവർ - 1

  • 10.6k
  • 1
  • 3.5k

ഓർമയിടങ്ങൾ എവിടെയായിരുന്നു നീ .......? ചോദ്യവുമായി ഓർമകളിൽ നിന്നൊരു അപ്പൂപ്പൻ താടി പറന്നു വന്നു..... മൗനം കണ്ടതുകൊണ്ടാവും അവ എങ്ങോട്ടോ പടിയിറങ്ങിപോയി .... ഓർമകളിൽ നിന്നൊരു പാവാടക്കാരിയുടെ ആത്മഗതം 'നീ ഒട്ടും മാറിയില്ലലോ '......... എന്തെ പെണ്ണെ തിരിച്ചുവരാൻ ? വെറുതെ ചിരിച്ചു.....ഉത്തരങ്ങളില്ലാതെ……… നീ പണ്ടും ഇങ്ങനെയായിരുന്നു പാവാടക്കാരി കലഹിച്ചു ........ എന്തിനായിരുന്നു ഓർമകളിലേക്ക് തിരിച്ചുവരാൻ ഇത്രയും കാലം ........??? അറിയില്ല ............ മറ്റാർക്കും കണ്ടെത്തുവാനോ , കൈയെത്തി പിടിക്കാനോ കഴിയാതെ എന്നിലുറങ്ങുന്ന ആ ഓർമയിടങ്ങളിൽ മാത്രമാണ് ഞാൻ പൂവും ,ശലഭവും , നിലാവും ഒക്കെയായി മാറിപോകുന്നതെന്നു  വേറെ ആർക്കുമറിയില്ലല്ലോ ........... ഉപേക്ഷിച്ചു പോയ വസന്തങ്ങളുടെ താഴ്വരയിലേക്ക് വിരുന്നു പോകട്ടെ ഞാൻ ........... ആയിടങ്ങളിൽ ഞാൻ , ഞാൻ മാത്രമായിരുന്നുവല്ലോ ............     രാവും പകലും   ചിലർ അങ്ങനെയാണ് പരസ്പരം കാണാതെ സ്നേഹിച്ചു കളയും ....... പ്രണയമോ സൗഹൃദമോ എന്നറിയാതെ പറഞ്ഞുതീരാത്ത കഥകളും ...... കേട്ടുമടുക്കാത്ത കാതുകളുമായി അവർ