കർണ്ണ പർവ്വം റീലോഡഡ്

  • 7.5k
  • 2.5k

കർണ്ണ പർവ്വം റീലോഡഡ്   ഗൗതം രമേഷ്, ഹോട്ടൽ ലോബിയുടെ മുന്നിലെ ലോണിലൂടെ ഉലാത്തുന്നതിനിടയിൽ, അസ്വസ്ഥനായിരുന്നെങ്കിലും, ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒളിപ്പിച്ചു വച്ചിരുന്നു. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല, അൽപ്പം മുൻപ് ഗൗരിയുമായി സംസാരിച്ചപ്പോൾ അവൾ പകർന്ന ചൂടുള്ള വാർത്ത തന്നെ. കഴിഞ്ഞ കുറേ കാലമായി തന്നെ വേട്ടയാടിയിരുന്ന ഒരു വലിയ പ്രശ്‌നത്തിന്റെ പരിഹാരം സ്വയം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. രമേഷ് വേണുഗോപാൽ എന്ന തന്റെ തന്ത ഉണ്ടാക്കിഎടുത്തു എന്നവകാശപ്പെടുന്ന ബിസിനെസ്സ് സാമ്രാജ്യം ഇനി തനിക്ക് മാത്രം സ്വന്തം. ഓർത്തപ്പോൾ അയാളുടെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞുവന്ന ചിരി ആകെ പടരുന്നപോലെ തോന്നി.  ഗൗതം അൽപ്പം മുൻപ്‌വരെ, ആ നവമാധ്യമ ഗ്രുപ്പിന്റെ പേരിനുള്ള എംഡി മാത്രമായിരുന്നു എങ്കിൽ, ഇപ്പോൾ എല്ലാം തന്നിലേക്ക് നിഷിപ്തമായിരിക്കുന്നു, എന്ന തന്റെ അതിവിദൂരമായ സ്വപ്‍നം യാഥാർഥ്യമായ മനോഹരമായ വിവരം തന്നിലേക്ക് എത്തിക്കുമ്പോൾ ഗൗരിയുടെ ശബ്‍ദത്തിൽ മാത്രമായിരുന്നില്ല, അവൾ ആകെ പൂത്തുലഞ്ഞിരുന്നു, ഒരു പക്ഷേ നേരിൽ കിട്ടിയിരുന്നെങ്കിൽ തന്നിലേക്ക് അവൾ പടർന്നു