കമ്പ് ഐസ്സ്

  • 4.1k
  • 1.2k

കമ്പ് ഐസ്കഥരചന: ശശി കുറുപ്പ്പകൽ അന്തിയാകുന്നതുവരെ പാലമരത്തിൽ യക്ഷി ഉറങ്ങും.രാത്രിയിൽ ചൂട്ടുകറ്റയുമായി ചെറുമികളുടെ കുടിലിൽ ആറാട്ടിനു പോയ ഏമ്മാൻ ശങ്കുണ്ണി ഉണ്ണിത്താനെയും, മഠത്തിൽ കൊച്ചുകുറുപ് ഏമ്മാനേയും അവൾ രക്തം കുടിച്ചു ചുടുകാട്ടിൽ എറിഞ്ഞ് പൂർവ്വ വൈരാഗ്യം തീർത്തു.അമ്മുമ്മയും അമ്മയും പറഞ്ഞു കേൾപ്പിച്ച രാകഥകൾ കേട്ട് പാലമരം ഒരു പേടിയായി .പണിക്കാരൻ കൊച്ചുചെറുക്കൻ കല്യാണം കഴിഞ്ഞ് പെണ്ണുമായി മഠത്തിൽ കൊച്ച് കുറുപ്പ് ഏമാന്റെ അടുത്ത് അനുഗ്രഹത്തിനായിപോയി." നീ പോയിക്കോ ഇവൾ രണ്ട് ദിവസം കഴിഞ്ഞ് വരും" കൊച്ചുചെറുക്കനോട് ഏമാൻ ആജ്ഞാപിച്ചു.രക്തം വാർന്ന് വരമ്പത്ത് കിടന്ന കുഞ്ഞു തേയി ജീവൻ വെടിഞ്ഞ് പാലമരത്തിൽ കുടികൊണ്ടു.ഐസ് കാരൻ ഇൻ്റർവെൽ സമയത്തു സൈക്കിളിൽ മണിയിടിച്ചു മൈതാനത്തെ പാല മരച്ചുവട്ടിൽ വരും. രണ്ടു പൈസയാണ് ഐസ്സിന് . രണ്ടു പൈസക്ക് കരുത്തുണ്ടായിരുന്ന കാലംവെള്ളിയാഴ്‌ച നിക്കറും ഉടുപ്പും ചിമ്മനിയുടെ പുക ഏറ്റു തിങ്കൾ ആകുമ്പോഴേക്കും ഉണങ്ങില്ല മഴയത്. വീണ്ടും അത് ഇട്ടുകൊണ്ട് പോകും. പുകയുടെ മണം ഇന്നും മൂക്കിന്റെ തുമ്പത്തുണ്ട്.