പുനർജ്ജനി - 6

  • 2.2k
  • 987

  part -6 മഴ മിഴി     ️ അവൻ വീണ്ടും വീണ്ടും കയ്യിലെക്ക് നോക്കി.. അവിടെ ഒരു മുറിവും അവനു കാണാൻ സാധിച്ചില്ല.. എല്ലാം തന്റെ തോന്നൽ ആണെന്ന്  സ്വയം സമാധാനിച്ചു  അവൻ വീണ്ടും അവന്റെ ജോലി തുടർന്ന്.. "അവന്റെ ടേബിളിന് പുറത്ത്  ഇരുന്ന പ്രിസത്തിലെ ആ  സ്വർണ നാഗം പതിയെ അനങ്ങാൻ തുടങ്ങി..""ചേച്ചി.... ദേ.. ഇതു കണ്ടോ..."കൂട്ടത്തിലേ ഏറ്റവും ചെറിയ കുട്ടിയായ  ആരോൺ അവളെ കൈ ആട്ടി വിളിച്ചു കൊണ്ടു പറഞ്ഞു...അവന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു..അപ്പോഴേക്കും അവളും ബാക്കി പട്ടാളങ്ങളും ആരോൺ വിളിച്ചിടത്തേക്ക് ചെന്നു നോക്കി...അത്യാവശ്യം വലിയ ഒരു കാറ്റർപില്ലറിനെ ചൂണ്ടി കാട്ടികൊണ്ട് അവൻ പറഞ്ഞു..ചേച്ചി കണ്ടോ ? "ആ തടിയൻ കാറ്റർപില്ലറിനെ..."ഇതിനെ കാണാൻ നല്ല ഭംഗിയുണ്ട് ചേച്ചി...മറ്റു കുട്ടികളും പറഞ്ഞു.ഇളം നീലയും മഞ്ഞളും ചുവപ്പും വരകളുള്ള ആ കാറ്റർപില്ലറിനെ ചൂണ്ടികൊണ്ട് അവൻ വീണ്ടും പറഞ്ഞു..ചേച്ചി അതിന്റെ അടുത്തേക്ക് പോകണ്ട.. അത് നമ്മളെ കടിച്ചാലോ?നമുക്കത്തിനെ കൊല്ലാം കൂട്ടത്തിലെ ഒരു കുരിപ്പ് അടുത്തു