മരണത്തിൻ്റെ പടവുകൾ - 1

  • 4.6k
  • 1
  • 1.7k

....ഈ,നോവലിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.......>>chapter 1         രാത്രിയുടെ ഇരുണ്ട യാമത്തിൽ അഥീന എന്ന സുന്ദരിയായ ദൈവം തന്റെ പ്രജകളെ നോക്കി ഇപ്രകാരം പറഞ്ഞു.ഒരു വ്യക്തിയുടെ സ്വഭാവത്തിൻ്റെ യഥാർത്ഥ പരീക്ഷണം അവർ തങ്ങളേക്കാൾ ദുർബലരോട് എങ്ങനെ പെരുമാറുന്നു എന്നതാണ്.""ഞാൻ അഥീനയാണ്, ലോകത്തെ രൂപപ്പെടുത്താനുള്ള മനസ്സിൻ്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു." "ഇരുണ്ട സമയങ്ങളിൽ പോലും, എപ്പോഴും പ്രതീക്ഷയുണ്ട്." "ഏറ്റവും വലിയ ആയുധം അറിവാണ്, പക്ഷേ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.ട്ടൊ ..... പെട്ടന്ന് കേട്ട ഭീമാകാരമായ ശബ്ദം മൂലം ഡാർളി വായനയിൽ നിന്ന് ഉണർന്നു. അവൾ പതിയെ ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് നോക്കി. മഴ ശക്തിയായി തന്നെ പെയ്യുന്നുണ്ട് രാവിലെ വാർത്തയിൽ പറഞ്ഞതു പോലെ കാറ്റും ഉണ്ട് മിന്നലും ഉണ്ട് . പെട്ടന്ന് ഒരു മിന്നൽ മേഘങ്ങളെ കീറിമുറിച്ചു കൊണ്ട് ഡാർളിയുടെ