ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 24

  • 2.7k
  • 1
  • 1.1k

എക്സ് മിലിട്ടറിക്കാരനായ റപ്പായി ചേട്ടൻ ഹിൽവാലി സർക്കാർ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി ജോലിക്കെത്തിയത് അദ്ദേഹത്തിന്റെ അമ്പതാമത്തെ വയസിൽ... നീണ്ട പതിനഞ്ചു വർഷം തുടർച്ചയായി റപ്പായിച്ചേട്ടൻ ഇവിടുത്തെ സെക്യൂരിറ്റി ഗാർഡ്... ഇപ്പോൾ പ്രായം 65 ഇത്രയും കാലത്തെ സേവനത്തിനിടക്ക് ഇതുപോലെയൊരു ഭീകരാവസ്ഥ റപ്പായിച്ചേട്ടന് നേരിടേണ്ടിവന്നിട്ടില്ല... എന്തൊക്കെകണ്ടു എന്തൊക്കെ കേട്ടു ഏതെല്ലാം വിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തു എന്നാൽ ഇന്നു വരെ റപ്പായിച്ചേട്ടൻ തളർന്നിട്ടില്ല... പക്ഷെ ഇന്ന് അത് സംഭവിച്ചു... സ്വന്തം കണ്ണുകളെ പ്പോലും വിശ്വസിക്കാനാവാത്ത ആ കാഴ്ച... മോർച്ചറിയിലെ പോസ്റ്റ്മോർട്ടം ടേബിളിൽ കീറിമുറിച്ച ശരീരവുമായി കിടന്നിരുന്ന സുജിത്തും ഹർഷയും അതാ പൂർണ്ണആരോഗ്യത്തോടെ പോസ്റ്റമോർട്ടം ടേബിളിൽ എഴുന്നേറ്റിരിക്കുന്നു... ഓ മൈ ഗോഡ്... എന്താണ് താനീകാണുന്നത് റപ്പായിച്ചേട്ടൻ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു... ഇത് സത്യം തന്നെയോ ജീസസ്... വാക്കുകൾ റപ്പായിച്ചേട്ടന്റെ തൊണ്ടയിൽ കുടുങ്ങി കിടന്നു... പോസ്റ്റമോർട്ടം ടേബിളിൽ നിന്നും താഴെയിറങ്ങിയ സുജിത്തും ഹർഷയും പോസ്റ്റമോർട്ടത്തിന് മുൻപ് അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എടുത്ത് ധരിച്ചശേഷം