കിരാതം - 1

  • 3.8k
  • 1
  • 1.3k

പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്തുല്ലസിച്ച മൂന്ന് ദിനരാത്രങ്ങൾ ഈ ദിവസങ്ങൾ എത്ര സുന്ദരങ്ങളായിരുന്നുവെന്ന് ശുഭത ഒരു നിമിഷം ചിന്തിച്ചുപോയി.... ആറ്റുകാട് വാട്ടർ ഫാൽസ് ,,  എക്കോ പോയിന്റ്,,  ടീമ്യൂസിയം,,  പോത്തമേട് വ്യൂ പോയിന്റ് ,, ഇരവികുളം നാഷണൽപാർക്ക്‌ ,,  ടീ പ്ലാന്റേഷൻസ് .... അങ്ങിനെ മൂന്നാറിന്റെ മടിത്തട്ടിൽ വിടർന്ന സുന്ദരസുരഭില പ്ലൈസുകൾ ശുഭതയുടെ മനസ്സിൽ മഴവില്ലിന്റെ ഏഴുനിറങ്ങൾ പകർന്ന് ഒരു വർണ്ണ ചിത്രം പോലെ തെളിഞ്ഞു നിന്നു.... മോളെ വാ നമ്മുക്ക് കാറിൽ പോയിരിക്കാം... പുറത്തുനിന്നും റൂമിലേക്ക്‌ കയറിവന്ന അമ്മയുടെ ശബ്‌ദം ശുഭതയെ ചിന്തകളിൽ നിന്നും ഉണർത്തി... ഹോട്ടലിലെ വി ഐ പി  ഏസി സ്യൂട്ട് വേക്കറ്റ് ചെയ്തുകഴിഞ്ഞു... ഫുഡിന്റെ ബില്ലും റൂംറെന്റ്റും പേയ്‌മെന്റ് ചെയ്തു...റൂം ബോയ് അവരുടെ ട്രാവലിങ് ലഗേജുകളെല്ലാം പാർക്കിംഗ് ഏരിയയിൽ ലാന്റ് ചെയ്തിരുന്ന അവരുടെ B. M. W " m4  കാറിൽ കൊണ്ടു വച്ചു... പ്രിയ്യപ്പെട്ട മൂന്നാർ ഗുഡ്ബൈ  സീ