Exit 16

  • 129

                        Part 1 സൗദിയിലെ നാഷണൽ ഡേ ദിവസത്തിൻ്റെ തലേന്ന്.ഇന്ത്യൻ എംബസി ഓഫീസിൽ വർഷങ്ങൾക്ക് ശേഷം പുതുതായി ചാർജ് എടുത്ത മലയാളി ഓഫീസർ ആദിത്യ വർമ്മ.അദ്ദേഹത്തെ സ്വീകരിക്കാൻ സാമൂഹ്യ പ്രവർത്തകനും പ്രവാസിക്ഷേമ ബോർഡ് അംഗവുമായ ഇജാസ് വക്കവും സുഹൃത്തുക്കളും വരുന്നു.ഗംഭീര സ്വീകരണം കഴിഞ്ഞു  ഇജാസ് ആദിത്യനോട് ഒരു പരാതിയുടെ കാര്യം പറയുന്നു, ഇജാസിനെ ഓഫീസിലേക്ക് ക്ഷണിച്ചു.ഓഫീസിൽ എത്തിയ ഇജാസിനോട് പരാതിയെ കുറിച്ച് ചോദിച്ചു. പരാതി എൻ്റെയല്ല കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫാക്സ് ആയി ഇപ്പൊ എത്തും.ഒരു മിസ്സിങ് കേസ്.എൻ്റെ നാട്ടുകാരൻ കൂടി ആണ്.ഇവിടെ വർഷങ്ങളായി ഭര്യെയുംകൂട്ടി ജോലി ചെയ്തു വരികയായിരുന്നു.കമ്പനിയിൽ അന്വേഷിച്ചപ്പോൾ രണ്ടു വർഷം മുൻപ് അവിടുന്ന് resign ചെയ്തു exit വാങ്ങി,പക്ഷേ നാട്ടിലേക്ക് പോയിട്ടുമില്ല.നാട്ടിൽ ബന്ധുക്കൾ എന്ന് പറയാൻ ഒരു ജേഷ്ഠൻ മാത്രമേയുള്ളൂ. ഒരു ആറുമാസം മുൻപ് വരെ contact ചെയ്തിരുന്നു.പക്ഷേ ജോലി പോയ കാര്യമൊന്നും അറിയിച്ചില്ല എന്നാണ് പറഞ്ഞത്.രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ എത്തും എന്നാണ് അവസാനം സംസാരിച്ചപ്പോൾ പറഞ്ഞത്