ഡെയ്ഞ്ചർ പോയിന്റ് - 3

  • 1.4k
  • 1
  • 627

️ അസുരൻ മലയുടെ കിഴക്കേ അറ്റത്ത് ഒരു മൺകുടിലിലാണ് ജഡാമഞ്ചിയുടെ താമസം... തീർത്തും ഒറ്റയാൻ ഏതോ ആദിവാസി പെണ്ണ് അസുരൻ മലയിൽ പെറ്റിട്ടിട്ടു പോയതാ ഇയാളെ മലയത്തിയായ കൂനിമൂപ്പത്തിയാണ് ജഡാമഞ്ചിയെ വളർത്തി വലുതാക്കിയത് പള്ളിക്കൂടത്തിന്റെ പടിപോലും ഇയാൾ കണ്ടിട്ടില്ല അസുരൻ മലയിലെ തേനും പച്ചമരുന്നുകളും വിറ്റിട്ടാ ഇവർ ജീവിച്ചിരുന്നത്... കൂനിമൂപ്പത്തി മരിക്കുമ്പോൾ 90 വയസ്സായിരുന്നു പ്രായം ജഡാമഞ്ചിക്ക് 31... എവിടെനിന്നോ ഈ അസുരൻ മലയിൽ എത്തിപ്പെട്ടതാണ് ധൂമ മർദ്ദിനി  ഊരും വീടുമൊന്നും ആർക്കും അറിയില്ല... ആവശ്യത്തിലധികം പണവും ആയിട്ടായിരുന്നു ധൂമ മർദ്ദിനിയുടെ രംഗപ്രവേശം കാമവും ക്രോധവും വളരെ കൂടുതലായിരുന്നു ഇവർക്ക്... അസുരൻ മലയിലെത്തി ജഡാമഞ്ചിയെ കണ്ടപ്പോൾ ധൂമമർദ്ദിനിക്ക് ആശ്വാസമായി  തന്റെ കാമം ശമിപ്പിക്കാൻ ഇവൻ ധാരാളമാണെന്ന് അവർ കണക്കുകൂട്ടി... ദുർ മന്ത്രവാദത്തിന്റെ അവസാന വാക്കായിരുന്നു ധൂമ മർദ്ദിനി  ഒന്നിനെയും ഭയമില്ലാത്ത മനുഷ്യ വർഗ്ഗത്തിൽ പിറന്ന താടക... വളരെ പെട്ടെന്ന് തന്നെ ജഡാമഞ്ചി ധൂമ മർദ്ദിനിയുമായി ചങ്ങാത്തത്തിലായി  അയാൾക്കും കാണുമല്ലോ മനസ്സിൽ ഓരോ