ഡെയ്ഞ്ചർ പോയിന്റ് - 5

  • 1.9k
  • 1
  • 822

️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധരാത്രിയോടടുക്കുന്നു... അസുരൻ മലയുടെ നേരെ എതിർവശത്ത് കാണുന്നതാണ് മലയൻ കാട് അവിടേക്ക് പ്രത്യേകിച്ച് വഴികൾ ഒന്നുമില്ല കൊടുങ്കാടിനകത്തു കൂടി കടന്നു പോകണമെങ്കിൽ പോകുന്നതാരോ അവർ തന്നെ സ്വയം വഴിയുണ്ടാക്കി കടന്നുപോകണം.. മലയൻ കാട് എന്നെഴുതിയ വലിയ നെയിം ബോർഡ് ഇവിടെയുണ്ട് അതുപോലെതന്നെ അസുരൻ മല എന്നെഴുതിയ നെയിം ബോർഡ് മലയടിവാരത്ത് സ്ഥാപിച്ചിട്ടുണ്ട്.... മലയാളം ഹിന്ദി തമിഴ് തുടങ്ങി മറ്റ് ഇതര ഭാഷകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട് .... ഇവിടേക്കുള്ള യാത്രകൾ നിയമം മൂലം നിരോധിച്ചിരിക്കുന്നു എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.... ഇവിടെയെല്ലാം ഡെയിഞ്ചർ പോയിന്റുകളാണ്  ചാവുകുഴിയെന്ന ഏറ്റവും അപകടകരമായ മേഖലയും ഇവിടെ തന്നെയാണ് ഉള്ളത് അതും കുറിഞ്ഞി പുഴയിൽ... ചാവുകുഴിയിൽ നിറയെ ഭീകരങ്ങളായ ചുഴികളാണുള്ളത് ഇവിടെ ഈ ചുഴികളിൽ പെട്ട് നിരവധി ടൂറിസ്റ്റുകൾ മരണം വരിച്ചിട്ടുണ്ട്... മരണം സംഹാരതാണ്ഡവമാടുന്ന  ചാവുകുഴി ഇതുവരെ ശാന്തമായിരുന്നുവെങ്കിൽ നിമിഷങ്ങൾ നീങ്ങവേ ജലനിരപ്പിൽ ഒരു ചെറു ചലനം കാണപ്പെടുന്നു