കിരാതം -ത്രില്ലർ സ്റ്റോറി -2

  • 1.8k
  • 2
  • 735

ലോകം അറിയപ്പെടുന്ന വ്യവസായ പ്രമുഖനും അവരുടെ ഭാര്യയും മകളും ഒരേപോലെ അതി ദാരുണമായി ഇവിടെ മരണപ്പെട്ടിരിക്കുകയാണ്...അതും അതിവിദഗ്ധമായി കാണാമറയത്തിരുന്ന് ആരോ തയ്യാറാക്കിയ അതി നിഗൂഢ പദ്ധതിയുടെ പരിണിതഫലം... മൂന്ന് ജീവനുകളാണ് ഇവിടെ ഇല്ലാതായിരിക്കുന്നത്... ഭരണപക്ഷവും പ്രതിപക്ഷവും പോലീസ് ഫോഴ്സും  ഒരുപോലെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഇവിടെ... പോസ്റ്റ്മോർട്ടത്തിനു ശേഷം  ബാഹുലേയൻ മുതലാളിയുടെയും ഭാര്യ ഗായത്രി ദേവിയുടെയും മകൾ ശുഭതയുടെയും ശവ സംസ്കാര ചടങ്ങുകൾ തോട്ടത്തിൽ തറവാടിന്റെ വീട്ടുവളപ്പിൽ നടക്കുകയാണ്... മന്ത്രിമാർ മുതൽ സമൂഹത്തിലെ പ്രമുഖർ വരെ  ആ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു ഒരു ജനപ്രളയം തന്നെ അവിടെ സന്നിഹിതരായിരുന്നു... യുകെയിൽ മെഡിക്കൽ വിദ്യാർഥിയായ  ബാഹുലേയൻ മുതലാളിയുടെ മകൻ സുശാന്തും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.... എന്നാൽ സ്പോട്ടിൽ എത്തിയതും ബോധരഹിതനായി നിലം പതിച്ച സുശാന്തിനെ  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സുശാന്തിന്റെ അഭാവത്തിൽ ശവസംസ്കാര ചടങ്ങുകൾക്ക് വിഘ്നം സംഭവിച്ചു എങ്കിലും ശാന്തിക്കാരൻ അതെല്ലാം പരിഹരിച്ചു... സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസിന് തന്നെയായിരുന്നു ഈ കേസിന്റെ അന്വേഷണ ചുമതല.... മുഖ്യമന്ത്രി