ഡെയ്ഞ്ചർ പോയിന്റ് - 7

  • 1.1k
  • 1
  • 505

️ അസുരൻ മല കൂടി പഞ്ചവടിക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഞണ്ടു പാറ ബസ്റ്റോപ്പിൽ വന്നുനിന്നു... അതിൽ നിന്നും ആദ്യം ഇറങ്ങിയത് അവനായിരുന്നു വിഷ്ണു മാധവ്...തൊട്ടു പുറകെ വിടർന്ന ചെമ്പക പൂ പോലെ മനോഹരിയായി കർണ്ണിഹാരയും... രണ്ടു പേരും നല്ല ചേർച്ചയുള്ള പ്രണയജോഡികളായിരുന്നു... കൃഷ്ണനും രാധയും പോലെ !.. അപ്പോ ഇതാണ് ഞണ്ടു പാറ ഇനി അസുരൻ മല എവിടെയാണാവോ  കർണ്ണിഹാര വിഷ്ണു മാധവിനെ നോക്കി... ഈ വഴി പൊതുവേ വിജനമാണല്ലോ പിന്നെ നമ്മൾ ആരോട് ചോദിക്കും... വിഷ്ണു മാധവ് പരിസരം വീക്ഷിച്ചുകൊണ്ടു പറഞ്ഞു... രണ്ടുപേരുടെയും ഇരു കൈകളിലും  നല്ല ഭാരമുള്ള ലഗേജുകൾ ഉണ്ടായിരുന്നു... ഇന്ന് തിങ്കളാഴ്ചയാണ് ഒക്ടോബറിലെ ആദ്യ മൺഡേ... വെയിൽ വീണ വീഥികളിൽ പൂമ്പാറ്റകൾ പറന്നു കളിക്കുന്നു !... അങ്ങിനെയാണ് ഈ യാത്ര ഇന്ന് തന്നെ ആകാമെന്ന്  കർണ്ണിഹാര തീരുമാനിച്ചത് ഉടനെ തന്നെ അവൾ വിഷ്ണു മാധവിനെ വിളിച്ചു വിവരം പറഞ്ഞു ആദ്യം ഒന്നു വിസമ്മതിച്ചെങ്കിലും ഏറെ